ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ക്രിസ്റ്റ്യാനോ : ഹൊയ്ലുണ്ട്
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ സ്ട്രൈക്കറാണ് റാസ്മസ് ഹൊയ്ലുണ്ട്.ഇറ്റാലിയൻ ക്ലബ്ബായ അറ്റലാൻഡ യുണൈറ്റഡിൽ നിന്നാണ് അദ്ദേഹം വരുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ടതിനുശേഷം ഒരു സ്ട്രൈക്കറുടെ അഭാവം യുണൈറ്റഡിൽ ഉണ്ടായിരുന്നു. റൊണാൾഡോയുടെ സ്ഥാനത്തേക്കാണ് ഹൊയ്ലുണ്ട് ഇപ്പോൾ എത്തിയിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു കടുത്ത ആരാധകനാണ് ഹൊയ്ലുണ്ട്.ഒരിക്കൽ കൂടി അദ്ദേഹം റൊണാൾഡോയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം തന്നെ സംബന്ധിച്ചിടത്തോളം റൊണാൾഡോയാണ് എന്നാണ് ഹൊയ്ലുണ്ട് പറഞ്ഞത്. റൊണാൾഡോയെ മാതൃകയാക്കാൻ തന്റെ പിതാവ് നിർദ്ദേശിച്ചിരുന്നുവെന്നും ഇദ്ദേഹം കൂട്ടിചേർത്തിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Rasmus Hojlund:
— Al Nassr Zone (@TheNassrZone) September 3, 2023
“I think that's why he's there today for me, he's the best player ever.” pic.twitter.com/28GzmMbcwc
” എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. എന്റെ പിതാവാണ് എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിചയപ്പെടുത്തി നൽകിയത്. അദ്ദേഹത്തെ മാതൃകയാക്കി സഞ്ചരിക്കണമെന്ന് പിതാവ് പറഞ്ഞിരുന്നു. അതിന് കാരണം റൊണാൾഡോയുടെ ഒരു മെന്റാലിറ്റി തന്നെയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തീർച്ചയായും ടാലന്റ് ഉണ്ട്.പക്ഷേ അദ്ദേഹത്തിന്റെ ഹാർഡ് വർക്ക് അതിനേക്കാൾ മുകളിലാണ്.അദ്ദേഹം യുണൈറ്റഡ്ലേക്ക് വരുന്ന സമയത്ത് ഒട്ടുമിക്ക സഹതാരങ്ങളും പറഞ്ഞിരുന്നത് അദ്ദേഹം ഒരു കമ്പ്ലീറ്റ് ഫുട്ബോളർ അല്ല എന്നാണ്. പക്ഷേ പിന്നീട് അദ്ദേഹം ഡെവലപ്പ് ആവുകയായിരുന്നു ” ഇതാണ് ഹൊയ്ലുണ്ട് പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ പ്രകടനമാണ് ഈ സീസണിലും നടത്തുന്നത്.ആകെ 11 മത്സരങ്ങളാണ് റൊണാൾഡോ ഈ സീസണിൽ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 12 ഗോളുകളും 5 അസിസ്റ്റുകളും നേടാൻ ഈ 38 കാരനായ താരത്തിന് കഴിഞ്ഞിട്ടുണ്ട്.