ഫുട്ബോളിൽ അല്ലായിരുന്നു ഞങ്ങളുടെ ശ്രദ്ധ: തുറന്ന് പറഞ്ഞ് ബെൻസിമ!
കഴിഞ്ഞ സമ്മറിലായിരുന്നു സൂപ്പർതാരം ബെൻസിമ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് സൗദി ക്ലബ് ആയ അൽ ഇത്തിഹാദിലേക്ക് എത്തിയത്. ബെൻസിമയെ കൂടാതെ മറ്റു പല സൂപ്പർ താരങ്ങളെയും ഇത്തിഹാദ് സ്വന്തമാക്കിയിരുന്നു.എന്നാൽ അവരുടെ പ്രകടനം വളരെ മോശമായിരുന്നു. മാത്രമല്ല പരിശീലകനായ ഗല്ലാർഡോയുമായി ബെൻസിമക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം ക്ലബ്ബ് വിട്ടേക്കുമെന്നുള്ള റൂമറുകൾ സജീവമായിരുന്നു.
എന്നാൽ പരിശീലകനായ ഗല്ലാർഡോ ക്ലബ്ബ് വിടുകയായിരുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ കുറിച്ചും വിവാദങ്ങളെ കുറിച്ചുമൊക്കെ ഇപ്പോൾ ബെൻസിമ സംസാരിച്ചിട്ടുണ്ട്. ഫുട്ബോൾ അല്ലാത്ത മറ്റു പല കാര്യങ്ങളിലുമായിരുന്നു ക്ലബ്ബ് ശ്രദ്ധിച്ചിരുന്നത് എന്നാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.തന്റെ പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബെൻസിമയുടെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” കഴിഞ്ഞ സീസണിലെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. ഞങ്ങൾ ഫുട്ബോളിൽ അല്ലായിരുന്നു ശ്രദ്ധ നൽകിയിരുന്നത്.മറ്റുപല കാര്യങ്ങളിലും ആയിരുന്നു.കഴിഞ്ഞ സീസണിലെ കാര്യങ്ങളിൽ നിന്ന് പലതും എനിക്ക് പഠിക്കാൻ കഴിഞ്ഞു. അത് ഉപയോഗപ്പെടുത്തിക്കൊണ്ട് നിനക്ക് ഇമ്പ്രൂവ് ആവണം ” ഇതാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.
9 ഗോളുകളും 7 അസിസ്റ്റുകളും ആയിരുന്നു കഴിഞ്ഞ സൗദി അറേബ്യൻ ലീഗിൽ ബെൻസിമ സ്വന്തമാക്കിയിരുന്നത്.ഈ സീസണിലെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ഇത്തിഹാദിന് കഴിഞ്ഞിട്ടുണ്ട്.പ്രീ സീസണിൽ നടന്ന മത്സരത്തിൽ എതിരി ല്ലാത്ത രണ്ട് ഗോളുകൾക്ക് അവർ ഇന്റർമിലാനെ തോൽപ്പിച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.