പൊളിച്ചടുക്കി ക്രിസ്റ്റ്യാനോ, ചാമ്പ്യൻസ് ലീഗിൽ വിജയവുമായി അൽ നസ്ർ.

ഇന്നലെ AFC ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിട്ടുണ്ട്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസ്ർ അൽ ദുഹൈലിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ടാലിസ്ക്കയാണ് അൽ നസ്റിന് വേണ്ടി വല കുലുക്കിയത്. റൊണാൾഡോയുടെ നിന്നായിരുന്നു താരം ഗോൾ നേടിയത്. രണ്ടാം പകുതിയിലാണ് മത്സരത്തിൽ കൂടുതൽ നേടിയത് 56ആം മിനുട്ടിൽ മാനെയുടെ ഗോൾ പിറന്നു. പിന്നീട് 61ആം മിനുട്ടിലാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്. ഒരു തകർപ്പൻ ലെഫ്റ്റ് ഫൂട്ട് ഷോട്ടിലൂടെയായിരുന്നു റൊണാൾഡോ ഗോൾ വല കുലുക്കിയത്. എന്നാൽ 63,67 മിനുട്ടുകളിൽ ഖത്തരി ക്ലബ്ബ് തിരിച്ചടിക്കുകയായിരുന്നു. പക്ഷേ വീണ്ടും റൊണാൾഡോ അൽ നസ്റിന് വേണ്ടി ലീഡ് നേടിക്കൊടുത്തു.

81ആം മിനുട്ടിൽ മറ്റൊരു ഗോൾ റൊണാൾഡോ നേടുകയായിരുന്നു.മറ്റൊരു ലെഫ്റ്റ് ഫൂട്ട് ഗോൾ തന്നെയാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഇതോടുകൂടി അൽ നസ്ർ വിജയം ഉറപ്പിച്ചിരുന്നു. മൂന്നു മത്സരങ്ങളിൽ മൂന്നിലും വിജയിച്ച അൽ നസ്ർ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *