പെപെയും സൗദി അറേബ്യയിലേക്ക്!

യൂറോപ്പിലെ നിരവധി സൂപ്പർതാരങ്ങളെ സൗദി അറേബ്യ സ്വന്തമാക്കി കഴിഞ്ഞു.യുവതാരങ്ങൾ അടക്കം ഒരുപാട് താരങ്ങളാണ് ഇപ്പോൾ സൗദിയിലേക്ക് ചേക്കേറി കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ സെൽറ്റ വിഗോയുടെ യുവ സൂപ്പർതാരമായ ഗബ്രിയേൽ വെയ്ഗയെ സൗദി അറേബ്യ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.അൽ അഹ്ലിയാണ് അദ്ദേഹത്തെ റാഞ്ചിട്ടുള്ളത്.

ആഴ്സണലിന്റെ ആഫ്രിക്കൻ സൂപ്പർതാരമായ നിക്കോളാസ് പെപേയെ കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ സൗദി അറേബ്യയുള്ളത്. സൗദി അറേബ്യയിലെ ഒരു പ്രശസ്ത ക്ലബ്ബ് അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ആ ക്ലബ്ബ് ഏതാണ് എന്നുള്ളത് വ്യക്തമല്ല. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ആഴ്സണൽ പൊന്നും വില നൽകിക്കൊണ്ട് സ്വന്തമാക്കിയ താരമാണ് നിക്കോളാസ് പെപേ. നാലു വർഷങ്ങൾക്കു മുമ്പ് ലില്ലിയിൽ നിന്നും 80 മില്യൺ യുറോക്കായിരുന്നു ആഴ്സണൽ അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നത്.എന്നാൽ പ്രീമിയർ ലീഗിൽ അദ്ദേഹത്തിന് തിളങ്ങാൻ സാധിക്കാതെ പോവുകയായിരുന്നു.28 കാരനായ ഈ താരം കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ നീസിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്.

ഇദ്ദേഹത്തെ ഒഴിവാക്കാൻ തന്നെയാണ് ആഴ്സണലിന്റെ തീരുമാനം.പ്രീ സീസണിന്റെ ഭാഗമാവാനോ അതല്ലെങ്കിൽ പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളുടെ ഭാഗമാവാനോ ഈ താരത്തിന് കഴിഞ്ഞിരുന്നില്ല. തുർക്കിഷ് ലീഗിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നുവെങ്കിലും ഇദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഏതായാലും താരം സൗദി അറേബ്യയിലേക്ക് പോകുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *