പെനാൽറ്റി പാഴാക്കി,ക്രിസ്റ്റ്യാനോയുടെ റേറ്റിംഗ് ഇടിഞ്ഞു!
സൗദി അറേബ്യയിലെ കിങ്സ് കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അൽ നസ്റും അൽ താവൂനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അൽ നസ്ർ പരാജയപ്പെടുകയായിരുന്നു. ഇതോടെ കിംഗ്സ് കപ്പിൽ നിന്നും അവർ പുറത്താവുകയും ചെയ്തു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മോശം പ്രകടനമായിരുന്നു മത്സരത്തിൽ നടത്തിയിരുന്നത്.
അതായത് മത്സരത്തിന്റെ അവസാനത്തിൽ ഒരു പെനാൽറ്റി അൽ നസ്റിന് ലഭിച്ചിരുന്നു. എന്നാൽ റൊണാൾഡോ ഇത് പാഴാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. തുടർന്ന് അൽ നസ്ർ പരാജയപ്പെടുകയും ചെയ്തു. റൊണാൾഡോ പെനാൽറ്റി പാഴാക്കുക എന്നത് അപൂർവമായ ഒരു കാര്യമാണ്.അൽ നസ്ർ ജേഴ്‌സിയിൽ ആദ്യമായി കൊണ്ടാണ് താരം പെനാൽറ്റി പാഴാക്കിയത്.
ഇതിന് മുൻപ് 18 തവണ റൊണാൾഡോ പെനാൽറ്റി അൽ നസ്റിൽ എടുത്തിട്ടുണ്ട്.അത് മുഴുവനും ഗോളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ പിഴക്കുകയായിരുന്നു.EA FC യുടെ റേറ്റിങ്ങിൽ അത് ഇടവ് വരുത്തിയിട്ടുണ്ട്. റൊണാൾഡോയുടെ പെനാൽറ്റി റേറ്റിംഗിൽ 3 പോയിന്റ് കുറയുകയായിരുന്നു.നിലവിൽ 87 ആണ് അദ്ദേഹത്തിന്റെ പെനാൽറ്റി റേറ്റിംഗ്. റൊണാൾഡോയുടെ പെനാൽറ്റി റേറ്റിംഗ് കുറയുക എന്നത് അപൂർവമായ ഒരു കാര്യമാണ്.
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ അൽ നസ്റിന് സാധിച്ചിരുന്നു. എതിരല്ലാത്ത ഒരു ഗോളിനാണ് അവർ അൽ റിയാദിനെ പരാജയപ്പെടുത്തിയത്.സാഡിയോ മാനെയാണ് അവർക്ക് വേണ്ടി ഗോൾ നേടിയത്. സൗദി ലീഗിൽ 9 മത്സരങ്ങൾ കളിച്ച റൊണാൾഡോ ആറു ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് ഇതുവരെ നേടിയിട്ടുള്ളത്.