പണത്തിന്റെ പേരിലല്ല, ടാലെന്റിന്റെ പേരിലാണ് ഓർമ്മിക്കപ്പെടേണ്ടത്:ക്രിസ്റ്റ്യാനോ ഉൾപ്പെടെയുള്ളവരെ വിമർശിച്ച് സ്ലാറ്റൻ.

നിരവധി സൂപ്പർതാരങ്ങളാണ് സമീപകാലത്ത് സൗദി അറേബ്യൻ ലീഗിലേക്ക് എത്തിയിട്ടുള്ളത്. ഇതിന് തുടക്കം കുറിച്ചത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്ന് തന്നെ പറയേണ്ടിവരും. അതിനുശേഷം ബെൻസിമയും നെയ്മറുമൊക്കെ സൗദി അറേബ്യൻ ലീഗിൽ എത്തിക്കഴിഞ്ഞു. വലിയ സാലറിയാണ് ഈ താരങ്ങൾക്കൊക്കെ തന്നെയും ലഭിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ സ്വീഡിഷ് ഇതിഹാസമായ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് സൗദിയിലേക്ക് ചേക്കേറിയ താരങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. നിങ്ങൾ സമ്പാദിക്കുന്ന പണത്തിന്റെ പേരിലല്ല, നിങ്ങളുടെ ടാലന്റിന്റെ പേരിലാണ് ഓർമ്മിക്കപ്പെടേണ്ടത് എന്നാണ് സ്ലാറ്റൻ പറഞ്ഞിട്ടുള്ളത്. സൗദിയിൽ നിന്നുള്ള ഓഫറുകൾ താൻ നിരസിച്ചുവെന്നും സ്ലാറ്റൻ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് സൗദി അറേബ്യയിൽ നിന്നും ചൈനയിൽ നിന്നുമൊക്കെ ഓഫറുകൾ ഉണ്ടായിരുന്നു. പക്ഷേ ഞാൻ അത് നിരസിച്ചു. തീർച്ചയായും നമ്മുടെ കരിയറുകൾ വലിയ സ്റ്റേജിൽ വച്ചുകൊണ്ട് തന്നെ നാം അവസാനിപ്പിക്കേണ്ടതുണ്ട്.നിങ്ങളുടെ ടാലന്റിന്റെ പേരിലാണ് ഓർമ്മിക്കപ്പെടേണ്ടത്, അല്ലാതെ നിങ്ങൾക്ക് ലഭിക്കുന്ന പണത്തിന്റെ പേരിലല്ല.നിങ്ങൾ മികച്ച രീതിയിൽ കരിയറിൽ കളിച്ചിട്ട് നിലവാരം കുറഞ്ഞ രീതിയിൽ കരിയർ അവസാനിപ്പിക്കാൻ പാടില്ല. പക്ഷേ ചില താരങ്ങൾക്ക് കൂടുതൽ സമ്പാദിക്കേണ്ടി വന്നേക്കാം. അതുകൊണ്ടാണ് അവർ ഇതൊക്കെ തിരഞ്ഞെടുക്കുന്നത് ” ഇതാണ് സ്ലാറ്റൻ പറഞ്ഞിട്ടുള്ളത്.

കരിയറിന്റെ അവസാന ഘട്ടത്തിലാണ് റൊണാൾഡോ സൗദിയിലേക്ക് വന്നിട്ടുള്ളത്.എന്നാൽ നെയ്മറുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. നിലവിൽ സൗദി ലീഗിൽ തകർപ്പൻ ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. എട്ടുമത്സരങ്ങൾ കളിച്ച റൊണാൾഡോ 10 ഗോളുകളും 5 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *