പണം ഒരു വിഷയമല്ല, രണ്ട് താരങ്ങൾക്കായി അൽ നസ്ർ ചിലവഴിക്കുന്നത് 77 മില്യൺ പൗണ്ട്!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ എത്തിച്ചതിലൂടെ വലിയ ഒരു മാറ്റത്തിനാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ തുടക്കം കുറിച്ചത്. അതിന് പിന്നാലെ നിരവധി സൂപ്പർതാരങ്ങൾ സൗദി അറേബ്യയിലെത്തി.അൽ നസ്ർ തന്നെ ഒരുപാട് മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്.ബ്രോസോവിച്ച്,അലക്സ് ടെല്ലസ്,സാഡിയോ മാനെ എന്നിവരൊക്കെ ഇപ്പോൾ അൽ നസ്റിന്റെ താരങ്ങളാണ്.

എന്നാൽ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ അവർ ഒരുക്കമല്ല.പൊന്നും വില നൽകിക്കൊണ്ട് കൂടുതൽ മികച്ച താരങ്ങളെ യൂറോപ്പിൽ നിന്നും സ്വന്തമാക്കുന്നത് അവർ തുടരുകയാണ്. രണ്ട് താരങ്ങളെ അൽ നസ്ർ സ്വന്തമാക്കിയതായി ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചിട്ടുണ്ട്.പോർട്ടോയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ഒട്ടാവിയോ, മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സെന്റർ ബാക്കായ അയ്മറിക് ലപ്പോർട്ട് എന്നിവരെയാണ് അൽ നസ്ർ സ്വന്തമാക്കിയിട്ടുള്ളത്.

ഈ രണ്ട് താരങ്ങൾക്ക് വേണ്ടിയും മികച്ച തുക തന്നെയാണ് അൽ നസ്ർ ചിലവഴിക്കുന്നത്. 26 മില്യൺ പൗണ്ടാണ് ലപോർട്ടക്ക് വേണ്ടി അൽ നസ്ർ നൽകുക.51 മില്യൺ പൗണ്ടാണ് പോർട്ടോക്ക് അൽ നസ്റിൽ നിന്നും ലഭിക്കുക.പോർട്ടോ എന്ന പോർച്ചുഗീസ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറാണിത്. റിപ്പോർട്ടുകൾ പ്രകാരം ലപോർട്ടക്ക് 21 മില്യൺ പൗണ്ട് ഒരു സീസണിന് സാലറി ആയി കൊണ്ട് ലഭിച്ചേക്കും.

ചുരുക്കത്തിൽ അൽ നസ്റിന് പണം ഒരു വിഷയമല്ല. വലിയ രൂപത്തിലുള്ള ട്രാൻസ്ഫർ ഫീയും സാലറിയുമാണ് അവർ താരങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.എന്നാൽ വളരെ ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ഇപ്പോൾ അൽ നസ്റിന് സൗദി അറേബ്യൻ ലീഗിൽ ലഭിച്ചിട്ടുള്ളത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു. എന്നാൽ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് നേടാൻ കഴിഞ്ഞത് അവർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *