നെയ്മർ വെറുമൊരു സ്റ്റാറല്ല: തിരിച്ചുവരവിൽ സന്ദേശവുമായി സാന്റോസ്

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറുടെ തിരിച്ചുവരവാണ് ഇപ്പോൾ ഫുട്ബോൾ ലോകം ആഘോഷമാക്കി കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ഒരു വർഷത്തിന് മുകളിലായി നെയ്മർ കളിക്കളത്തിന് പുറത്തായിരുന്നു.പരിക്കായിരുന്നു നെയ്മർക്ക് വില്ലനായിരുന്നത്. എന്നാൽ ഇന്നലെ AFC ചാമ്പ്യൻസ് ലീഗിൽ നടന്ന അൽ ഐനെതിരെയുള്ള മത്സരത്തിൽ നെയ്മർ തിരികെ വരുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ നെയ്മർ മികച്ച പ്രകടനം നടത്തുകയും ചെയ്തു.

നെയ്മറുടെ തിരിച്ചുവരവിൽ ഒരുപാട് പേർ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ പലരും നെയ്മറെ സ്വാഗതം ചെയ്തിട്ടുണ്ട്. നെയ്മറുടെ മുൻ ക്ലബ്ബായ സാന്റോസും ഒരു മെസ്സേജ് പങ്കുവെച്ചിട്ടുണ്ട്. നെയ്മർ കേവലം ഒരു സ്റ്റാറല്ല എന്നാണ് അവർ പറഞ്ഞിരിക്കുന്നത്.സാന്റോസിന്റെ മെസ്സേജ് ഇങ്ങനെയാണ്.

” ഒരു വർഷത്തിനു മുകളിലായി നെയ്മർ കളിക്കളത്തിന് പുറത്തായിരുന്നു, ഒരു വലിയ ഇടവേളക്കു ശേഷം നെയ്മർ അദ്ദേഹം ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.നെയ്മർ കേവലം ഒരു സ്റ്റാർ അല്ല,കേവലം ഒരു ജീനിയസ് മാത്രമല്ല,മറിച്ച് ഫുട്ബോളിലെ സന്തോഷത്തിന്റെ അടയാളമാണ്.അദ്ദേഹത്തിന്റെ തിരിച്ചുവരവ് ലക്ഷക്കണക്കിന് ആയ ആരാധകർക്ക് സന്തോഷം നൽകുകയാണ് ചെയ്തിരിക്കുന്നത്. ആരാധകരെ പോലെ സാന്റോസ് എന്ന ക്ലബ്ബും വളരെയധികം സന്തോഷത്തിലാണ്. സമീപകാലത്ത് ഏറ്റവും മികച്ച ബ്രസീലിയൻ താരവുമായി ഞങ്ങളുടെ ബന്ധം വളരെയധികം സ്പെഷലാണ്.നിങ്ങളെ വീണ്ടും കളിക്കളത്തിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ” ഇതാണ് ബ്രസീലിയൻ ക്ലബ്ബായ സാന്റോസ് അവരുടെ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിട്ടുള്ളത്.

വളരെ ആവേശകരമായ ഒരു മത്സരം തന്നെയായിരുന്നു ഇന്നലെ നടന്നിരുന്നത്. നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ ഹിലാൽ അൽ ഐനെ പരാജയപ്പെടുത്തിയത്. ഇനി അടുത്ത സൗദി ലീഗ് മത്സരത്തിൽ അൽ താവൂനാണ് ഹിലാലിന്റെ എതിരാളികൾ. സൗദി ലീഗിൽ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് തന്നെ നെയ്മർക്ക് ആ മത്സരത്തിൽ കളിക്കാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *