നെയ്മർ ബാഴ്സ വിടാൻ പാടില്ലായിരുന്നു:ക്രൈഗ് ബർലി

ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളിൽ ഒരാളായ നെയ്മർ ജൂനിയറും യൂറോപ്യൻ ഫുട്ബോളിനോട് വിട പറയുകയാണ്.പിഎസ്ജി വിട്ടുകൊണ്ട് നെയ്മർ ജൂനിയർ ചേക്കേറുന്നത് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്കാണ്. രണ്ടു വർഷത്തെ ഒരു കരാറിലാണ് അദ്ദേഹം ഒപ്പുവെക്കുന്നത്. ഒരു വർഷത്തേക്ക് 80 മില്യൺ യൂറോയാണ് സാലറിയായി കൊണ്ട് നെയ്മർ ജൂനിയർക്ക് സൗദി അറേബ്യയിൽ നിന്നും ലഭിക്കുക.

31 കാരനായ നെയ്മർ ജൂനിയർ യൂറോപ്പ്യൻ ഫുട്ബോൾ ഉപേക്ഷിച്ചുകൊണ്ടുപോകുന്നത് ഫുട്ബോൾ ലോകത്തിന് തന്നെ ഞെട്ടലുണ്ടാക്കിയ കാര്യമാണ്. എഫ്സി ബാഴ്സലോണ വിട്ടതോടുകൂടി തന്റെ പ്രതിഭയോട് നീതിപുലർത്താൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. മുൻ ചെൽസി താരമായിരുന്നു ക്രൈഗ് ബർലി ഇതേ അഭിപ്രായം തന്നെ പങ്കുവെച്ചിട്ടുണ്ട്.നെയ്മർ ബാഴ്സ വിടാൻ പാടില്ലായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ബർലിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“തന്റെ കരിയറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഇപ്പോൾ നെയ്മർ ജൂനിയർ വലിച്ചെറിഞ്ഞു കളയുന്നത്.അദ്ദേഹം ഒരിക്കലും എഫ്സി ബാഴ്സലോണ വിടാൻ പാടില്ലായിരുന്നു. അവിടെത്തന്നെ നെയ്മർ തുടരണമായിരുന്നു ” ഇതാണ് ഇപ്പോൾ ബർലി പറഞ്ഞിട്ടുള്ളത്.

2017 ആയിരുന്നു നെയ്മർ ജൂനിയർ 222 മില്യൺ യുറോക്ക് എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്. ക്ലബ്ബിനകത്ത് മികച്ച കണക്കുകൾ അവകാശപ്പെടാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെങ്കിലും പരുക്ക് മൂലവും വിവാദങ്ങളാലും അദ്ദേഹത്തിന്റെ കരിയർ എവിടെയും എത്താതെ പോവുകയായിരുന്നു. ഇപ്പോൾ സൗദി അറേബ്യയിലേക്ക് പോകുന്നതോടുകൂടി ആ പതനം പൂർണമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *