നെയ്മർക്ക് കൂവൽ, പിന്നിൽ റൊണാൾഡോ ആരാധകർ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടുകൂടിയാണ് സൗദി അറേബ്യൻ ഫുട്ബോളിനെ ലോകം ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് ഒരുപാട് സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ലീഗിന് കഴിഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് സൗദി ലീഗിനെ ഈ ലെവലിലേക്ക് മാറ്റിയത് എന്നുള്ള കാര്യം നെയ്മർ ജൂനിയർ തന്നെ തുറന്നു പറഞ്ഞിരുന്നു. ഒരു വലിയ ആരാധക കൂട്ടം തന്നെ നിലവിൽ ക്രിസ്റ്റ്യാനോക്ക് സൗദിയിൽ അവകാശപ്പെടാൻ സാധിക്കുന്നുണ്ട്.
റിയാദിൽ വെച്ച് നടന്ന ടെന്നീസ് മത്സരത്തിൽ സൂപ്പർ താരങ്ങളായ റഫയേൽ നദാലും കാർലോസ് അൽക്കാരസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ആ മത്സരത്തിൽ നദാലിനെ തോൽപ്പിക്കാൻ അൽക്കാരസിന് സാധിച്ചിരുന്നു.ഈ മത്സരം വീക്ഷിക്കാൻ വേണ്ടി നെയ്മർ ജൂനിയർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. നെയ്മറും അൽക്കാരസുമൊക്കെ ഒന്നിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ അവിടെയുള്ള ചില ടെന്നീസ് ആരാധകർ നെയ്മർ ജൂനിയറെ കൂവി വിളിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരാണ് നെയ്മറെ കൂടിയിട്ടുള്ളത്.റൊണാൾഡോ..റൊണാൾഡോ..എന്ന് അവർ ചാന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ക്രിസ്റ്റ്യാനോ ആരാധകരാണ് നെയ്മറെ കൂവിയത് എന്ന് മനസ്സിലായത്. നിലവിൽ അൽ നസ്റിന്റെ താരമാണ് റൊണാൾഡോ. അതേസമയം അവരുടെ ചിരവൈരികളായ അൽ ഹിലാലിന്റെ താരമാണ് നെയ്മർ ജൂനിയർ.ആ വൈരം കാരണമാണ് നെയ്മർക്ക് കൂവലുകൾ ഏൽക്കേണ്ടി വന്നിട്ടുള്ളത്.
കഴിഞ്ഞ ഒരു വർഷത്തോളമായി നെയ്മർ ജൂനിയർ കളിക്കളത്തിന് പുറത്താണ്.അൽ ഹിലാലിന് വേണ്ടി വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് നെയ്മർ കളിച്ചിട്ടുള്ളത്.എന്നാൽ അടുത്ത മത്സരത്തിൽ അദ്ദേഹം തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്.നെയ്മർ ടീമിനോടൊപ്പം യാത്ര ചെയ്യുന്നുണ്ട് എന്ന് പരിശീലകനായ ജീസസ് അറിയിച്ചിരുന്നു. നെയ്മർ മത്സരത്തിൽ കളിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.