നീണ്ടകാലം പുറത്തിരിക്കേണ്ടിവരും, സൂപ്പർതാരത്തിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്തു വിട്ട് അൽ നസ്ർ!
സൗദി അറേബ്യൻ ലീഗിലെ തങ്ങളുടെ പതിനെട്ടാം റൗണ്ട് പോരാട്ടത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിൽ അൽ നസ്ർ ഉള്ളത്. നാളെ രാത്രി ഇന്ത്യൻ സമയം 9 മണിക്കാണ് ഈ മത്സരം നടക്കുക.ദമാക്ക് എഫ്സിയാണ് അൽ നസ്റിന്റെ എതിരാളികൾ.ദമാക്കിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അൽ നസ്ർ കളിക്കുക.
എന്നാൽ ഈ മത്സരത്തിനു മുന്നേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിന് ഒരു കനത്ത തിരിച്ചടി ഏറ്റിട്ടുണ്ട്. എന്തെന്നാൽ അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായ ആൻഡേഴ്സൺ ടാലിസ്ക്ക ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ട് ക്ലബ്ബ് പുറത്തുവിട്ടിട്ടുണ്ട്. മൂന്നോ നാലോ ആഴ്ച അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Talisca’s medical report 📄
— AlNassr FC (@AlNassrFC_EN) February 23, 2023
We wish you a speedy recovery 🙏💛 pic.twitter.com/aT6tFbbBLW
ലെഫ്റ്റ് ഹാംസ്ട്രിങ് മസിൽ ഇഞ്ചുറിയാണ് ഈ ബ്രസീലിയൻ താരത്തിന് ഇപ്പോൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.കൂടുതൽ വിദഗ്ധ ചികിത്സകൾക്ക് വേണ്ടി അദ്ദേഹം തന്റെ ജന്മദേശം ആയ ബ്രസീലിലേക്ക് തന്നെ മടങ്ങും എന്നുള്ള കാര്യം ഇതോടൊപ്പം തന്നെ അൽ നസ്ർ അറിയിച്ചിട്ടുണ്ട്. നിലവിൽ തകർപ്പൻ ഫോമിലാണ് ക്ലബ്ബിന് വേണ്ടി ഈ ബ്രസീൽ താരം കളിക്കുന്നത്.
14 മത്സരങ്ങളാണ് അദ്ദേഹം സൗദി അറേബ്യൻ ലീഗിൽ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 13 ഗോളുകൾ നേടാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇപ്പോൾ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നുണ്ട്.5 ഗോളുകളും രണ്ട് അസിസ്റ്റുകളും ഇതിനോടകം തന്നെ അദ്ദേഹം സൗദി അറേബ്യയിൽ സ്വന്തമാക്കി കഴിഞ്ഞു.