ദേഷ്യപ്പെട്ട് കളം വിട്ടതിന് പിന്നാലെ ക്രിസ്റ്റ്യാനോയെ ട്രോളി എതിരാളികൾ!
സൗദി അറേബ്യൻ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിരുന്നില്ല.അൽ ഫെയ്‌ഹ ഗോൾ രഹിത സമനിലയിലാണ് അൽ നസ്റിനെ തളച്ചത്. ഈ സമനില അൽ നസ്റിന്റെ കിരീട പ്രതീക്ഷകൾക്ക് ഇപ്പോൾ വലിയ തിരിച്ചടി ഏൽപ്പിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനക്കാരായ അൽ ഇത്തിഹാദിനേക്കാൾ മൂന്ന് പോയിന്റിന് പിറകിലാണ് നിലവിൽ അൽ നസ്ർ ഉള്ളത്.
ഈ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ട്രോളി കൊണ്ട് അൽ ഫെയ്ഹയുടെ ട്വിറ്റർ അക്കൗണ്ടിൽ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതായത് വേൾഡ് കപ്പിന് മുന്നേ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചെസ്സ് കളിക്കുന്ന ഒരു ഫോട്ടോ വലിയ രൂപത്തിൽ വൈറലായിരുന്നു. അതിന്റെ എഡിറ്റഡ് വേർഷനാണ് ഇവർ പങ്കുവെച്ചിട്ടുള്ളത്.
ക്രിസ്റ്റ്യാനോയുടെ സ്ഥാനത്ത് അദ്ദേഹം തന്നെയാണ് ഉള്ളത്. എന്നാൽ ലയണൽ മെസ്സിയുടെ സ്ഥാനത്ത് അൽ ഫെയ്‌ഹയുടെ ക്യാപ്റ്റനായ സമി അൽ കൈബരിയെയാണ് ഇവർ ഉൾപ്പെടുത്തിയിട്ടുള്ളത്.ചെക്ക്മേറ്റ് എന്നാണ് ഇതിന്റെ ക്യാപ്ഷൻ ആയി കൊണ്ട് അവർ കുറിച്ചിട്ടുള്ളത്.റൊണാൾഡോയെ ട്രോളുകയാണ് ഇവർ ഇതിലൂടെ ചെയ്തത് എന്നാണ് ESPN റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Ronaldo was at the center of a social media post made by league rivals Al-Feiha after he left the pitch in anger after they held Al Nassr to a frustrating goalless draw on Sunday. pic.twitter.com/IfbIFI5iFk
— ESPN FC (@ESPNFC) April 10, 2023
മത്സരശേഷം വളരെ ദേഷ്യപ്പെട്ടു കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ കളം വിട്ടിരുന്നത്.നിലവിൽ 11 മത്സരങ്ങൾ കളിച്ച റൊണാൾഡോ 10 ലീഗ് ഗോളുകളാണ് നേടിയിട്ടുള്ളത്.ചിരവൈരികളായ അൽ ഹിലാലാണ് അടുത്ത മത്സരത്തിൽ അൽ നസ്റിന്റെ എതിരാളികൾ.