തീർത്തും വിചിത്രം,ഒരു സാമ്യവുമില്ല,ക്രിസ്റ്റ്യാനോയുടെ മറ്റൊരു പ്രതിമ പുറത്ത്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ആദരസൂചകമായി കൊണ്ട് പോർച്ചുഗലിലെ മദീര എയർപോർട്ടിൽ ഒരു പ്രതിമ സ്ഥാപിച്ചിരുന്നു. 2017ലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഈ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നത്. എന്നാൽ വലിയ വിമർശനങ്ങളായിരുന്നു ഇത് നിർമ്മിച്ചവർക്ക് ലഭിച്ചിരുന്നത്. എന്തെന്നാൽ തീർത്തും വിചിത്രമായ ഒരു പ്രതിമയായിരുന്നു അത്.
റൊണാൾഡോയുമായി അതിന് സാമ്യം കുറവായിരുന്നു. ഇപ്പോഴിതാ ഇതിന് സമാനമായ ഒരു സംഭവം കൂടി നടന്നിട്ടുണ്ട്. അതായത് റൊണാൾഡോയുടെ ഇറാനിന്റെ തലസ്ഥാനമായ ടെഹ്റാൻ സന്ദർശിച്ചിരുന്നു.AFC ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് വേണ്ടിയായിരുന്നു റൊണാൾഡോയും സംഘവും ഇറാനിൽ എത്തിയിരുന്നത്.
Another Cristiano Ronaldo statue has appeared and it looks nothing like him 💀
— GOAL News (@GoalNews) October 1, 2023
അദ്ദേഹം താമസിക്കാൻ എത്തിയ ഹോട്ടലിലായിരുന്നു റൊണാൾഡോയുടെ ഒരു പ്രതിമ നിർമ്മിക്കപ്പെട്ടിരുന്നത്.വിചിത്രമെന്ന് പറയട്ടെ,ക്രിസ്റ്റ്യാനോയുമായി സാമ്യം കുറഞ്ഞ ഒരു പ്രതിമയായിരുന്നു അവിടെ സ്ഥാപിക്കപ്പെട്ടിരുന്നത്. അതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടുകൂടി പ്രതിമ നിർമ്മിച്ചവർക്ക് വലിയ വിമർശനങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടൊപ്പം 2017ലെ റൊണാൾഡോയുടെ ആ പ്രതിമയും ഇപ്പോൾ ചർച്ചയാവുന്നുണ്ട്.
ഏതായാലും പ്രതിമകൾ റൊണാൾഡോക്ക് ഒരു തലവേദനയാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.തകർപ്പൻ പ്രകടനമാണ് റൊണാൾഡോ ഇപ്പോൾ ഈ സീസണിൽ നടത്തുന്നത്. 16 ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. സൗദി ലീഗിൽ ആകെ കളിച്ച ഏഴുമത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 5 അസിസ്റ്റുകളും റൊണാൾഡോ നേടിയിട്ടുണ്ട്.