തിരിച്ചടിക്കും, പൂർവാധികം ശക്തിയോടെ തിരിച്ചുവരും:ക്രിസ്റ്റ്യാനോ റൊണാൾഡോ
കഴിഞ്ഞ ദിവസം AFC ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ അൽ നസ്ർ വിജയം നേടിയിരുന്നു. പക്ഷേ ഇരു പാദങ്ങളിലുമായി രണ്ട് ടീമുകളും സമനില പാലിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിൽ വിധി നിർണയിക്കപ്പെട്ടു.അൽ നസ്ർ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനൽ കാണാതെ പുറത്താവുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇത്തവണയും ഏഷ്യയിലെ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ കഴിഞ്ഞില്ല.
നിലവിൽ മോശം പ്രകടനമാണ് അൽ നസ്ർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇടക്കിടെ തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.പല ടൂർണമെന്റുകളിൽ നിന്നും അവർ പുറത്തായി. മാത്രമല്ല ഇത്തവണത്തെ സൗദി അറേബ്യൻ ലീഗ് സ്വന്തമാക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചുരുക്കത്തിൽ അൽ നസ്റിന് ഇത്തവണ വലിയ ചലനങ്ങൾ ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.
Thank you for your support. We'll find a way to bounce back and come back stronger! Together, always! 🙌 pic.twitter.com/AiFtrfPwwV
— Cristiano Ronaldo (@Cristiano) March 12, 2024
ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരും എന്നാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” നിങ്ങളുടെ സപ്പോർട്ടിന് ഞാൻ നന്ദി പറയുന്നു. തിരിച്ചടിക്കാനുള്ള ഒരു വഴി ഞങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും. ഞങ്ങൾ പൂർവ്വാധികം ശക്തിയോടുകൂടി തിരിച്ചുവരും. എപ്പോഴും നമുക്ക് ഒരുമിച്ച് നിൽക്കാം ” ഇതാണ് റൊണാൾഡോ എഴുതിയിട്ടുള്ളത്.
ഈ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനം നടത്തുന്നുണ്ട്. പക്ഷേ ടീം എന്ന നിലയിൽ അവർക്ക് ഒരു അസാധാരണമായ രീതിയിലേക്ക് മാറാൻ കഴിഞ്ഞിട്ടില്ല. സൗദി ലീഗിൽ 22 ഗോളുകളും 9 അസിസ്റ്റുകളും റൊണാൾഡോ നേടിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോളുകളും ഒരു അസിസ്റ്റുമാണ് റൊണാൾഡോ കരസ്ഥമാക്കിയിട്ടുള്ളത്.