താൻ ഗോളടിച്ചിട്ടും ഹിലാലിനോട് വൻ തോൽവി ഏറ്റുവാങ്ങി, കലിപ്പിലായി ക്രിസ്റ്റ്യാനോ!
ഇന്നലെ സൗദി അറേബ്യയിൽ നടന്ന സൂപ്പർ കപ്പ് ഫൈനലിൽ ചിരവൈരികളായ അൽ നസ്റും അൽ ഹിലാലും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. എന്നാൽ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. പതിവുപോലെ അൽ നസ്ർ അൽ ഹിലാലിനോട് പരാജയപ്പെട്ടു.ഒരിക്കൽ കൂടി കിരീടം സ്വന്തമാക്കാൻ അൽ ഹിലാലിന് കഴിഞ്ഞു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഗോൾ നേടാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.ആ ഗോളിന്റെ ലീഡിലായിരുന്നു അൽ നസ്ർ കളിക്കളം വിട്ടിരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു.തുടർച്ചയായി ഗോളുകൾ നേടിക്കൊണ്ട് അൽ ഹിലാൽ മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. മത്സരത്തിന്റെ 55ആം മിനുട്ടിൽ സാവിച്ച് നേടിയ ഗോളിലൂടെ അവർ സമനില സ്വന്തമാക്കുകയായിരുന്നു.
പിന്നീട് മിട്രോവിച്ച് ഉടൻതന്നെ രണ്ടു ഗോളുകൾ നേടി.72ആം മിനുട്ടിൽ ബ്രസീലിയൻ താരം മാൽക്കം കൂടി ഗോൾ നേടിയതോടെ അൽ നസ്ർ തോൽവി സമ്മതിക്കുകയായിരുന്നു.ഇതോടെ റൊണാൾഡോ കലിപ്പിൽ ആയിട്ടുണ്ട്. മത്സരത്തിനിടയിൽ വച്ച് പല ആംഗ്യങ്ങളും അദ്ദേഹം കാണിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്വന്തം ഡിഫൻസ് ഉറങ്ങിപ്പോയി എന്നായിരുന്നു ക്രിസ്റ്റ്യാനോ കളിക്കളത്തിൽ വച്ചുകൊണ്ട് ആംഗ്യം കാണിച്ചിരുന്നത്.
ഏതായാലും തോൽവിയിൽ റൊണാൾഡോ കടുത്ത നിരാശനാണ്.അത് അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സമീപകാലത്ത് അൽ ഹിലാലുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം അൽ നസ്ർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇതും റൊണാൾഡോയെ അസംതൃപ്തനാക്കുന്നുണ്ട്.