തന്റെ മുമ്പത്തെ ക്ലബുകളും അൽ നസ്റും തമ്മിലുള്ള വ്യത്യാസമെന്ത്? ക്രിസ്റ്റ്യാനോ വിശദീകരിക്കുന്നു!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിനോടൊപ്പമുള്ള ഈ സീസൺ പൂർത്തിയാക്കിയിട്ടുണ്ട്.ഈ സീസണിൽ കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ക്രിസ്റ്റ്യാനോക്ക് നിരാശ നൽകുന്ന ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ റൊണാൾഡോ സൗദി അറേബ്യ വിട്ടു പോകും എന്ന റൂമറുകൾ ഈയിടെ പ്രചരിച്ചിരുന്നു. എന്നാൽ താൻ സൗദിയിൽ തന്നെ തുടരും എന്ന കാര്യം ക്രിസ്റ്റ്യാനോ വ്യക്തമാക്കുകയായിരുന്നു.

ഏതായാലും പുതുതായി നൽകിയ അഭിമുഖത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് റൊണാൾഡോ സംസാരിച്ചിട്ടുണ്ട്. തന്റെ മുൻ യൂറോപ്പ്യൻ ക്ലബ്ബുകളിൽ നിന്ന് അൽ നസ്റിനെ വ്യത്യസ്തമാക്കുന്നത് എന്താണ് എന്നുള്ളത് ക്രിസ്റ്റ്യാനോ വിശദീകരിച്ചിരുന്നു. പ്രധാനമായും പരിശീലനത്തിന്റെ സമയം തന്നെയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” യൂറോപ്പ്യൻ ഫുട്ബോളിലെയും ഇവിടുത്തെ ഫുട്ബോളിലെയും വ്യത്യാസത്തിന് ഒരു ഉദാഹരണം പറയുകയാണെങ്കിൽ പരിശീലനം തന്നെയാണ്.യൂറോപ്പിൽ കൂടുതൽ രാവിലെയാണ് പരിശീലനം നടത്തുക.ഇവിടെ ഉച്ചക്ക് ശേഷമോ അതല്ലെങ്കിൽ വൈകുന്നേരമോ ആണ് പരിശീലനം നടത്താറുള്ളത്.റമദാൻ സമയത്ത് രാത്രി 10 മണിക്കായിരുന്നു ഞങ്ങൾ പരിശീലനം ആരംഭിച്ചിരുന്നത്. ഇത് ഒരല്പം വിചിത്രമാണെങ്കിലും ഇതൊക്കെ ഒരു എക്സ്പീരിയൻസും ഓർമ്മകളുമാണ്. ഇത്തരം നിമിഷങ്ങളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. കാരണം ഇതിൽനിന്നൊക്കെ ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാൻ സാധിക്കും.ബുദ്ധിമുട്ടാണെങ്കിലും ഇത്തരത്തിലുള്ളത് ഞാൻ ജീവിതത്തിൽ ഇതുവരെ ഒന്ന് കണ്ടിട്ടില്ല.സൗദിയിലെ ആരാധകർ ഫുട്ബോളിനെ വളരെയധികം ഇഷ്ടപ്പെടുന്നു.ഇതുപോലെതന്നെ മുന്നോട്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ വളരെയധികം ഹാപ്പിയാണ് “ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചിരുന്നു.എന്നാൽ പിന്നീട് അദ്ദേഹം നിറം മങ്ങുകയായിരുന്നു. സൗദി അറേബ്യൻ ലീഗിൽ 14 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുള്ളത്.പ്രീ സീസൺ ടൂറിൽ പിഎസ്ജിയെ ക്രിസ്റ്റ്യാനോയും സംഘവും നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *