തകർപ്പൻ ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ,സുവാരസിന്റെ മികവിൽ ഇന്റർമയാമി
ഒരു ഇടവേളക്കുശേഷം ഇന്നലെ സൗദി അറേബ്യൻ ലീക്ക് നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ അൽ നസ്റിന് സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അവർ അൽ തായിയെ പരാജയപ്പെടുത്തിയിട്ടുള്ളത്. തിളങ്ങിയത് സൂപ്പർ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. കേവലം 22 മിനിറ്റിനുള്ളിൽ അദ്ദേഹം ഹാട്രിക്ക് സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ ഒട്ടാവിയോയാണ് അവർക്ക് ലീഡ് നൽകിയത്. എന്നാൽ രണ്ടു മിനിറ്റിനു ശേഷം വിർജിൽ എതിരാളികൾക്ക് സമനില ഗോൾ നേടിക്കൊടുത്തു. കുറച്ച് സമയത്തിനുശേഷം അദ്ദേഹം റെഡ് കാർഡ് കണ്ടു പുറത്തു പോവുകയായിരുന്നു.ഇത് അൽ നസ്റിന് തുണയായി. പിന്നീട് ഗരീബ് അൽ നസ്റിന് വേണ്ടി ഗോൾ നേടി.
RONALDOOOOOOOO
— CristianoXtra (@CristianoXtra_) March 30, 2024
64th career HATTRICKKKKKKK
SIUUUUUUUUU🐐😍https://t.co/A0hRSUTSHS
രണ്ടാം പകുതിയിലാണ് റൊണാൾഡോയുടെ ഹാട്രിക്ക് പിറക്കുന്നത്.65,67,87 എന്നീ മിനിട്ടുകളിലാണ് റൊണാൾഡോ ഗോൾ കണ്ടെത്തിയത്. എല്ലാം മികച്ച ഗോളുകൾ ആയിരുന്നു.നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തന്നെയാണ് ഇവർ തുടരുന്നത്.25 മത്സരങ്ങളിൽ നിന്ന് 59 പോയിന്റാണ് ഇവർക്കുള്ളത്.
Cristiano Ronaldo vs Al-Tai
— CristianoXtra (@CristianoXtra_) March 30, 2024
Highlights 🐐😍pic.twitter.com/6D0Dwtyjro
അതേസമയം ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മയാമി സമനില വഴങ്ങിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റി എഫ്സിയാണ് സമനിലയിൽ കുരുക്കിയിട്ടുള്ളത്.സുവാരസ് മത്സരത്തിൽ ഗോളടിച്ചിട്ടുണ്ട്. പതിനഞ്ചാം മിനിറ്റിൽ അദ്ദേഹം നേടിയ ഗോളിന് മറുപടി 34ആം മിനിറ്റിൽ മാർട്ടിനസ് നൽകുകയായിരുന്നു. അങ്ങനെ1-1 നിലയിലാണ് മത്സരം അവസാനിച്ചത്.പരിക്ക് കാരണം മെസ്സി മത്സരത്തിൽ കളിച്ചിരുന്നില്ല. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്റർമയാമി ഉള്ളത്.