ഡിഹിയയും അൽ നസ്റിലേക്ക്? സാധ്യതകൾ തെളിയുന്നു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയത് അൽ നസ്റിന് മാത്രമല്ല,സൗദി അറേബ്യൻ ഫുട്ബോളിന് തന്നെ ഒരു പുത്തനുണർവായിരുന്നു. ഇതിന് പിന്നാലെ നിരവധി സൂപ്പർ താരങ്ങൾ ഇപ്പോൾ സൗദി അറേബ്യയിൽ എത്തിക്കഴിഞ്ഞു. മാത്രമല്ല കൂടുതൽ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ സൗദി അറേബ്യൻ ക്ലബ്ബുകൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പാനിഷ് ഗോൾകീപ്പറായ ഡേവിഡ് ഡിഹിയയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിച്ചിട്ടുണ്ട്. നിലവിൽ ഡിഹിയ ഫ്രീ ഏജന്റാണ്.ഈ കോൺട്രാക്ട് പുതുക്കാൻ യുണൈറ്റഡ് താല്പര്യപ്പെടുന്നില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. ഇന്റർ മിലാന്റെ ഗോൾ കീപ്പറായ ആന്ദ്രേ ഒനാനയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ചുരുക്കത്തിൽ ഡിഹിയയുടെ ഭാവി അനിശ്ചിതത്വത്തിലാണ്.
David de Gea linked with a move to join Cristiano Ronaldo at Al-Nassrhttps://t.co/MonJBveVTu
— talkSPORT (@talkSPORT) July 2, 2023
ഇതിനിടെ താരവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് ഈ ഗോൾകീപ്പറെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. വലിയ സാലറിയുടെ ഒരു ഓഫർ ഉടൻ തന്നെ ഈ സ്പാനിഷ് ഗോൾകീപ്പർക്ക് നൽകാനുള്ള ഒരുക്കത്തിലാണ് അൽ നസ്ർ ഉള്ളത്. 32 കാരനായ താരം സൗദി അറേബ്യയുടെ ഓഫർ സ്വീകരിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലെ ഗോൾഡൻ ഗ്ലൗ ജേതാവാണ് ഡിഹിയ. 17 ക്ലീൻ ഷീറ്റുകളായിരുന്നു അദ്ദേഹം കരസ്ഥമാക്കിയിരുന്നത്. പക്ഷേ പലപ്പോഴും അബദ്ധങ്ങൾ ഡിഹിയ വരുത്തിവെക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് യുണൈറ്റഡ് അദ്ദേഹത്തെ ഒഴിവാക്കാൻ ആലോചിക്കുന്നതും. 2011 മുതലാണ് ഈ ഗോൾകീപ്പർ യുണൈറ്റഡിനു വേണ്ടി കളിക്കാൻ ആരംഭിച്ചത്.