ട്രെയിനിങ്ങിൽ തകർപ്പൻ പ്രകടനം, അടുത്ത മത്സരം കളിക്കാൻ ക്രിസ്റ്റ്യാനോ റെഡി!
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ പ്രീ സീസണിൽ വളരെ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.7 സൗഹൃദ മത്സരങ്ങൾ ഇതിനോടകം തന്നെ അവർ കളിച്ചു കഴിഞ്ഞിട്ടുണ്ട്.അതിൽ കേവലം ഒരു മത്സരത്തിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്. അതും ദുർബലരായ ടീമിനെതിരെയായിരുന്നു. നിലവിൽ സ്പെയിനിലാണ് അൽ നസ്ർ ഉള്ളത്. കഴിഞ്ഞ മത്സരത്തിൽ ഗ്രനാഡയോട് അവർ പരാജയപ്പെടുകയും ചെയ്തിരുന്നു.
ഇനി അൽ നസ്ർ അടുത്ത മത്സരം കളിക്കുന്നത് അൽമേരിയക്കെതിരെയാണ്.ഈ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുത്തേക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.കഴിഞ്ഞ 7 മത്സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം ക്യാമ്പിൽ ജോയിൻ ചെയ്തത്.ഇന്നലെ താരം ട്രെയിനിങ് നടത്തിയിട്ടുണ്ട്. ട്രെയിനിങ്ങിൽ മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്.
ട്രെയിനിങ്ങിനിടയിൽ രണ്ട് അസിസ്റ്റുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അതിലൊരു അസിസ്റ്റ് ബാക്ക് ഹീൽ പാസായിരുന്നു.അതിന്റെ വീഡിയോ ദൃശ്യങ്ങൾ ആരാധകർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ട്രെയിനിങ്ങിൽ മടങ്ങിയെത്തിയതിന്റെ ചിത്രങ്ങൾ അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.എവിടെയാണോ ഞാൻ ഉണ്ടായിരിക്കേണ്ടത് അവിടേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നാണ് റൊണാൾഡോ ക്യാപ്ഷനായി കൊണ്ട് നൽകിയിരിക്കുന്നത്. ഏതായാലും അടുത്ത മത്സരത്തിന് താരം പൂർണ്ണ സജ്ജനായിരിക്കുകയാണ്.
കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോ മികച്ച പ്രകടനം നടത്തിയിരുന്നു. പക്ഷേ യൂറോ കപ്പിൽ ഒരു ഗോൾ പോലും നേടാൻ കഴിയാത്തത് അദ്ദേഹത്തിന് വലിയ തിരിച്ചടി ഏൽപ്പിച്ചു. എന്നിരുന്നാലും പുതിയ സീസണിൽ അദ്ദേഹം തന്റെ മികവ് വീണ്ടെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.അൽമേരിയക്കെതിരെയുള്ള സൗഹൃദ മത്സരത്തിനുശേഷം സൂപ്പർ കപ്പ് സെമി ഫൈനലിൽ അൽ താവൂനെയാണ് അൽ നസ്ർ നേരിടുക. ഓഗസ്റ്റ് പതിനാലാം തീയതിയാണ് ഈ മത്സരം അരങ്ങേറുക.