ട്രാൻസ്ഫർ വിന്റോ അടക്കുന്നതിന് മുന്നേ സൗദി ഒന്ന് ഞെട്ടിക്കും:ഫിഫ ഏജന്റ്.

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കിയത്. അതിന്റെ തുടർച്ചയെന്നോണം ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങളെ സൗദി അറേബ്യൻ ക്ലബ്ബുകൾ സ്വന്തമാക്കി. ഇപ്പോൾ ബെൻസിമയും നെയ്മറും മാനെയുമൊക്കെ സൗദി അറേബ്യയിലാണ് ഉള്ളത്.യൂറോപ്പിൽ നിന്നും സൗദിയിലേക്കുള്ള ഒഴുക്ക് ഇപ്പോഴും തുടരുകയാണ്.

എന്നാൽ സൗദി ഒന്നും അവസാനിപ്പിച്ചിട്ടില്ല. ഈ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് തൊട്ടുമുന്നേ സൗദി അറേബ്യ ഒരിക്കൽ കൂടി ഞെട്ടിക്കും എന്നുള്ള കാര്യം പ്രമുഖ ഏജന്റായ മാർക്കോ കിർദമിർ തുറന്നു പറഞ്ഞിട്ടുണ്ട്. റോബർട്ട് ലെവന്റോസ്ക്കി,ടോണി ക്രൂസ് എന്നിവരിൽ ഒരാളെ സൗദി അറേബ്യ എത്തിക്കാൻ സാധ്യതയുണ്ട് എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്.ഫിഫ ഏജന്റായ ഇദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” സൗദി അറേബ്യൻ ക്ലബ്ബുകളായ അൽ ഹിലാലും അൽ ഇത്തിഹാദും ടോണി ക്രൂസിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. മാത്രമല്ല ഈ രണ്ടു ക്ലബ്ബുകൾക്കും ബാഴ്സ സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കിയെ സ്വന്തമാക്കാനും താല്പര്യമുണ്ട്. ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുന്നേ സൗദി അറേബ്യയുടെ ഭാഗത്തുനിന്നും ഒരു ബോംബ് ഉണ്ടായിരിക്കും ” ഇതാണ് മാർക്കോ കിർദെമിർ പറഞ്ഞിട്ടുള്ളത്.

ടോണി ക്രൂസ് ഒരു വർഷം കൂടി റയൽ മാഡ്രിഡിൽ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.അദ്ദേഹം സൗദി അറേബ്യയിലേക്ക് വരാൻ സാധ്യത വളരെ കുറവാണ്. സൗദിയെ തിരഞ്ഞെടുത്ത വെയ്ഗയെ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ ടോണി ക്രൂസ് അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. അതേസമയം റോബർട്ട് ലെവന്റോസ്ക്കി ബാഴ്സ വിട്ടാൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.ഒരു ബുദ്ധിമുട്ടേറിയ തുടക്കമാണ് ഈ സീസണിൽ അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *