ടെൻ ഹാഗിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ ക്രിസ്റ്റ്യാനോ പ്രതികരിച്ചത് എങ്ങനെ?

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ മോശം നിലയിലാണ് ഉള്ളത്.നിരവധി തോൽവികൾ ഈ സീസണിൽ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് വലിയ വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. അദ്ദേഹത്തെ പുറത്താക്കണം എന്ന ആവശ്യം ഉയർന്നുവന്നു തുടങ്ങിയിട്ടുണ്ട്. പല താരങ്ങളുമായുമുള്ള അദ്ദേഹത്തിന്റെ ബന്ധം വളരെ മോശം രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്.

ടെൻ ഹാഗിനെതിരെ യുണൈറ്റഡിൽ വച്ചുകൊണ്ട് ആദ്യം ശബ്ദമുയർത്തിയ വ്യക്തി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഇതേ തുടർന്ന് അദ്ദേഹത്തിന് യുണൈറ്റഡ് വിടേണ്ടി വരികയായിരുന്നു.പക്ഷേ ഇപ്പോൾ മികച്ച രീതിയിലാണ് റൊണാൾഡോ കളിക്കുന്നത്.ടെൻ ഹാഗ് വളരെ മോശം നിലയിലുമാണ്.സൗദിയിലെ ഒരു പ്രമുഖ അഡ്വക്കേറ്റുമായി ക്രിസ്റ്റ്യാനോ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.അതിൽ ടെൻ ഹാഗിനെ കുറിച്ച് ചോദിച്ചപ്പോൾ റൊണാൾഡോ ചിരിച്ചു തള്ളുകയാണ് ചെയ്തത്.തുടർന്ന് അദ്ദേഹം വിഷയം മാറ്റുകയും ചെയ്തു. യുണൈറ്റഡ് പരിശീലകനെ കുറിച്ച് സംസാരിക്കാൻ റൊണാൾഡോ തയ്യാറായില്ല. മറിച്ച് ഒരു പുഞ്ചിരി മാത്രമാണ് റൊണാൾഡോ സമ്മാനിച്ചത്.

ഇതേക്കുറിച്ച് അഡ്വക്കറ്റ് ആയ മുഹമ്മദ് ഇസായ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. ” ഞങ്ങൾ റൊണാൾഡോയോട് ടെൻ ഹാഗിനെ പറ്റിയും അദ്ദേഹത്തിന്റെ അവസ്ഥകളെ പറ്റിയും സംസാരിച്ചിരുന്നു. എന്നാൽ റൊണാൾഡോ പുഞ്ചിരിച്ചുകൊണ്ട് തള്ളുകയാണ് ചെയ്തത്.അദ്ദേഹം പിന്നീട് വിഷയം മാറ്റുകയും ചെയ്തു.നിലവിൽ റൊണാൾഡോ സൗദിയിൽ വളരെയധികം ഹാപ്പിയാണ്. അദ്ദേഹം സന്തോഷം ഞങ്ങളോട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് ” ഇതാണ് മുഹമ്മദ് ഇസായ പറഞ്ഞിട്ടുള്ളത്.

ഇന്നലെ കിംഗ്സ് കപ്പിൽ നടന്ന മത്സരത്തിൽ ഗോൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. ഈ കലണ്ടർ വർഷത്തിൽ അദ്ദേഹം 50 ഗോളുകൾ പൂർത്തിയാക്കുകയും ചെയ്തു.2017 ന് ശേഷം ആദ്യമായാണ് റൊണാൾഡോ 50 ഗോളുകൾ ഒരു വർഷത്തിൽ പൂർത്തിയാക്കുന്നത്. പ്രായം അദ്ദേഹത്തെ ഒട്ടും തളർത്തുന്നില്ല എന്നത് ഇതിൽ നിന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!