ജൂനിയർ,കണ്ട് പഠിക്ക്, നിന്നെക്കാൾ മികച്ചത്:ഫ്രീകിക്ക് ഗോളുമായി ക്രിസ്റ്റ്യാനോ!

ദിവസങ്ങൾക്ക് മുൻപായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന്റെ ഒരു വീഡിയോ വൈറലായത്. ട്രെയിനിങ്ങിനിടയിൽ അദ്ദേഹം നേടുന്ന ഒരു തകർപ്പൻ ഫ്രീകിക്ക് ഗോളാണ് വലിയ രൂപത്തിൽ ശ്രദ്ധ നേടിയത്. അച്ഛന്റെ പിൻഗാമി തന്നെയാണ് മകൻ എന്നാണ് പലരും ഇതേക്കുറിച്ച് കമന്റ് ആയി കൊണ്ട് രേഖപ്പെടുത്തിയിരുന്നത്. താരത്തിന്റെ പ്രതിഭ വിളിച്ചോതുന്ന രൂപത്തിലുള്ള ഒരു ഫ്രീകിക്ക് ഗോൾ തന്നെയായിരുന്നു അത്.

എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിനു മറുപടിയുമായി കൊണ്ട് എത്തിയിട്ടുണ്ട്. ട്രെയിനിങ്ങിനിടയിൽ ഒരു കിടിലൻ ഫ്രീകിക്ക് ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടുന്നുണ്ട്. തന്റെ മകൻ നേടിയ ഗോളിന് സമാനമായ രൂപത്തിലുള്ള ഒരു ഫ്രീകിക്ക് ഗോൾ തന്നെയാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ആ വീഡിയോയിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു കാര്യം പറയുന്നുണ്ട്,ക്രിസ്.. ഇത് നിന്റെ ഗോളിനേക്കാൾ മികച്ച ഗോളാണ്..Siuu എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത്. വളരെ തമാശ രൂപയാണ് അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ റൊണാൾഡോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.അതിൽ താരം നൽകിയ ക്യാപ്ഷനും ശ്രദ്ധേയമാണ്.ക്രിസ്.. ഇത് കണ്ട് പഠിക്കൂ എന്നാണ് ക്യാപ്ഷൻ ആയി കൊണ്ട് നൽകിയിട്ടുള്ളത്. തന്റെ മകനോട് തന്നെ മാതൃകയാക്കാനും കണ്ടുപഠിക്കാനും ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആവശ്യപ്പെടുന്നത്.

ഏതായാലും റൊണാൾഡോയുടെ ട്രെയിനിങ്ങിനിടയിലുള്ള ഫ്രീകിക്ക് ഗോളും വൈറലായിട്ടുണ്ട്. അടുത്ത മാസം 39 വയസ്സ് പൂർത്തിയാവുന്ന റൊണാൾഡോ ഇപ്പോഴും തകർപ്പൻ പ്രകടനം ആണ് നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. ഈ മാസം റൊണാൾഡോയും മെസ്സിയും ഏറ്റുമുട്ടുന്നുണ്ട്. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!