ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും ക്യാപ്റ്റൻ, എല്ലാവരിലേക്കും ഊർജ്ജം പകർന്നു നൽകുന്നു: റൊണാൾഡോയെ പ്രശംസിച്ച് കോച്ച്.
ഈ സീസണിൽ മികച്ച പ്രകടനമാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ അൽ നസ്റിനായി നടത്തിക്കൊണ്ടിരിക്കുന്നത്. ആകെ 8 മത്സരങ്ങളാണ് ഈ സീസണിൽ താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 6 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല ക്ലബ്ബിന് അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് നേടി കൊടുക്കുന്നതിൽ നിർണായക പങ്കുവഹിക്കാനും ഈ പോർച്ചുഗീസ് സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്.
ഏതായാലും നേരത്തെ പ്രശംസിച്ചുകൊണ്ട് അൽ നസ്റിന്റെ പോർച്ചുഗീസ് പരിശീലകനായ ലൂയിസ് കാസ്ട്രോ രംഗത്ത് വന്നിട്ടുണ്ട്. അതായത് സഹതാരങ്ങൾക്കൊക്കെ വളരെയധികം ഊർജ്ജം പകർന്നു നൽകാൻ റൊണാൾഡോക്ക് കഴിയുന്നു എന്നാണ് കാസ്ട്രോ പറഞ്ഞിട്ടുള്ളത്. ജീവിതത്തിലെ ഓരോ സെക്കന്റിലും അദ്ദേഹം ക്യാപ്റ്റനാണെന്നും കാസ്ട്രോ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Difficult game, but Important win to qualify for the Asian champions league!
— Cristiano Ronaldo (@Cristiano) August 22, 2023
Always believe to the end! Never give up!💪🏼@AlNassrFC @AlNassrFC 💛💙 pic.twitter.com/ibvDxoyvWm
” ഈ ലോകത്തിന് അറിയാത്ത എന്തെങ്കിലും അദ്ദേഹത്തെക്കുറിച്ച് പറയുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ഓരോ ദിവസവും ഫുട്ബോളിൽ അദ്ദേഹം വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വ്യക്തിയാണ്.മത്സരങ്ങളിൽ എല്ലാം തന്നെ അദ്ദേഹം തന്റെ സഹതാരങ്ങൾക്ക് എനർജി പകർന്നു നൽകുന്നു. അദ്ദേഹത്തിന്റെ പരിശീലനങ്ങളും അതുപോലെതന്നെ റിക്കവറികളും ഫന്റാസ്റ്റിക്കാണ്. തന്റെ ജീവിതത്തിലെ ഓരോ സെക്കന്റിലും ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം അദ്ദേഹം ക്യാപ്റ്റനാണ്. സ്വന്തം പരിമിതികൾ എന്തൊക്കെയാണ് എന്നുള്ളത് അദ്ദേഹം തന്നെ നിശ്ചയിച്ചിരിക്കുകയാണ് ” ഇതാണ് കാസ്ട്രോ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയതോടുകൂടി AFC ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ അൽ നസ്റിന് സാധിച്ചിട്ടുണ്ട്. എന്നാൽ സൗദി അറേബ്യൻ ലീഗിൽ ഒരു പോയിന്റ് പോലും അവർ നേടിയിട്ടില്ല. ആകെ കളിച്ച രണ്ടു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇനി അടുത്ത മത്സരത്തിൽ അൽ ഫത്തേഹ് എഫ്സിയാണ് അൽ നസ്റിന്റെ എതിരാളികൾ.