ഗ്ലോബൽ റോൾ മോഡൽ: CR7നെ നേരിട്ട ശേഷം നാച്ചോ
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ അൽ നസ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നനെതിരെ 2 ഗോളുകൾക്കാണ് അൽ ഖാദിസിയ അവരെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ ആദ്യം മുന്നിലെത്തിയത് അൽ നസ്റായിരുന്നു. എന്നാൽ പിന്നീട് അൽ ഖാദിസിയ രണ്ട് ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. സൗദി ലീഗിലെ ആദ്യത്തെ തോൽവിയാണ് ഇപ്പോൾ അൽ നസ്ർ വഴങ്ങിയിട്ടുള്ളത്.
മുൻപ് റയൽ മാഡ്രിഡിൽ വെച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഒരുപാട് കാലം കളിച്ച താരമാണ് നാച്ചോ.എന്നാൽ ഇന്നലത്തെ മത്സരത്തിൽ ഇരുവരും എതിരാളികളായിരുന്നു. നിലവിൽ അൽ ഖാദിസിയയുടെ ക്യാപ്റ്റൻ നാച്ചോയാണ്.ഈ മത്സരത്തിന് മുന്നേ അദ്ദേഹം ക്രിസ്റ്റ്യാനോയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതിങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കളിക്കുക എന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരുപാട് വർഷക്കാലം അദ്ദേഹം എന്റെ സഹതാരമായിരുന്നു. അദ്ദേഹത്തിനെതിരെ കളിക്കാൻ കഴിയുക എന്നുള്ളത് തന്നെ ഒരു ബഹുമതിയാണ് ” ഇതാണ് നാച്ചോ മത്സരത്തിന് മുൻപ് പറഞ്ഞിട്ടുള്ളത്.
മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമുള്ള ഒരു ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.അതിൽ റൊണാൾഡോയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.
” എന്റെ കരിയറിൽ ഞങ്ങൾ ഒരുമിച്ച് ജീവിച്ചത് ഏറ്റവും ഫുട്ബോളിന്റെ ഏറ്റവും മനോഹരമായ കാലഘട്ടത്തിൽ ആയിരുന്നു.ഇപ്പോൾ നിങ്ങളുടെ ഈ സാന്നിധ്യം തന്നെ ഒരു മോട്ടിവേഷൻ ആണ്.ഇതൊരു സ്പെഷ്യൽ ആയ ദിവസമാണ്. എല്ലാകാര്യത്തിലും ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആശംസകൾ നേരുന്നു.ക്രിസ്റ്റ്യാനോ ഒരു ഗ്ലോബൽ റോൾ മോഡലാണ് ” ഇതാണ് നാച്ചോ എഴുതിയിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.സൗദി അറേബ്യൻ ലീഗിൽ ഏഴ് ഗോളുകൾ അദ്ദേഹം പൂർത്തിയാക്കി. അടുത്ത AFC ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അൽ ഘറാഫയാണ് അൽ നസ്റിന്റെ എതിരാളികൾ.