ഗ്രേറ്റ് :ക്രിസ്റ്റ്യാനോയുടെ മികവിനെ പ്രശംസിച്ച് എതിർ കോച്ച്
ഇന്നലെ നടന്ന അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ വിജയിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് രാജാ കാസബ്ലാങ്കയെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയിരുന്നു.
മത്സരത്തിന്റെ പത്തൊമ്പതാം മിനിട്ടിലാണ് ടാലിസ്ക്കയുടെ അസിസ്റ്റിൽ നിന്നും റൊണാൾഡോ ഗോൾ നേടിയത്.സുൽത്താൻ,ഫോഫാനാ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. ഏതായാലും മത്സരത്തിനുശേഷം കാസബ്ലാങ്കയുടെ പരിശീലകൻ റൊണാൾഡോയെ പ്രശംസിച്ചിരുന്നു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Joseph Zinbauer (Raja club coach):
— CristianoXtra (@CristianoXtra_) August 6, 2023
“We saw Cristiano Ronaldo today, he was a great player and an amazing person. Ronaldo is great, Ronaldo is top.” pic.twitter.com/xAHvjIKF3t
“ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇന്ന് നമ്മൾ കണ്ടില്ലേ.. അദ്ദേഹം ഒരു ഗ്രേറ്റ് പ്ലെയറാണ്. മാത്രമല്ല അമേസിങ് ആയിട്ടുള്ള ഒരു വ്യക്തിയുമാണ്.ഒരു ടോപ് താരമാണ് റൊണാൾഡോ “ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ ഇപ്പോൾ തന്റെ മികവിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്.അൽ നസ്ർ ഇപ്പോൾ സെമിഫൈനലിൽ പ്രവേശിച്ചു.