ഗോൾ മഴ പെയ്യിച്ച് ക്രിസ്റ്റ്യാനോ, ഉജ്ജ്വല വിജയത്തോടെ അൽ നസ്ർ!
ഇന്നലെ സൗദി അറേബ്യൻ പ്രോ ലീഗിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ വർഷം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അൽ നസ്ർ അൽ വഹ്ദയെ പരാജയപ്പെടുത്തിയത്. ഈ നാല് ഗോളുകളും നേടിയിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു.
മത്സരത്തിന്റെ 21ആം മിനിട്ടിലാണ് റൊണാൾഡോ ഗോൾ വേട്ടക്ക് ആരംഭം കുറിച്ചത്. പിന്നീട് നാൽപ്പതാം മിനിട്ടിലും റൊണാൾഡോ ഗോൾ നേടി.53ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോൾവലയിൽ എത്തിച്ചു കൊണ്ട് സൗദിയിലെ തന്റെ ആദ്യ ഹാട്രിക്ക് റൊണാൾഡോ പൂർത്തിയാക്കി.61ആം മിനുട്ടിൽ വീണ്ടും ഗോൾ നേടിക്കൊണ്ട് റൊണാൾഡോ ഗോളിന്റെ എണ്ണം നാലാക്കി ഉയർത്തുകയായിരുന്നു.
കിട്ടുന്ന അവസരങ്ങളെല്ലാം ഗോളാക്കി മാറ്റുന്ന റൊണാൾഡോയെയാണ് ഇന്നലെ കാണാൻ കഴിഞ്ഞിട്ടുള്ളത്.മാത്രമല്ല 500 ലീഗ് ഗോളുകൾ പൂർത്തിയാക്കാനും ഇപ്പോൾ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. നാല് വ്യത്യസ്ത ലീഗുകളിലായാണ് റൊണാൾഡോ 500 ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
Cristiano Ronaldo scored all four goals in Al-Nassr's 4-0 win at Al-Wehda.
— Ben Jacobs (@JacobsBen) February 9, 2023
In doing so he surpassed 500 league goals (503) in his career.🐐 pic.twitter.com/FZDhDsJBAZ
ഏതായാലും ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഗോൾ നേടാത്തതിന്റെ പേരിൽ വിമർശനങ്ങൾ റൊണാൾഡോ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഈയൊരു മത്സരത്തിൽ മാത്രമായി 4 ഗോളുകൾ നേടിക്കൊണ്ട് റൊണാൾഡോ ആ വിമർശനങ്ങൾക്ക് അറുതി വരുത്തുകയായിരുന്നു.