ഗോളുകളിലും ഒന്നാമൻ,അസിസ്റ്റുകളിലും ഒന്നാമൻ,38ആം വയസ്സിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് റൊണാൾഡോ.

38 കാരനായ റൊണാൾഡോ കരിയറിന്റെ ഏറ്റവും അവസാന സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ അതിന്റെ യാതൊരുവിധ പരിഭവങ്ങളോ ബുദ്ധിമുട്ടുകളോ അദ്ദേഹം പ്രകടിപ്പിക്കുന്നില്ല.ഒരു 20കാരനെ പോലെ അദ്ദേഹം ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയാണ്.ഈ സീസണിൽ അസാധാരണ പ്രകടനമാണ് സൗദി അറേബ്യയിൽ അദ്ദേഹം പുറത്തെടുക്കുന്നത്.

ഇന്നലെ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു അൽ നസ്ർ അൽ റിയാദിനെ തോൽപ്പിച്ചത്.മത്സരത്തിൽ തിളങ്ങിയത് റൊണാൾഡോ ആയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കി.തന്റെ കരിയറിലെ 1200 മത്തെ മത്സരമായിരുന്നു റൊണാൾഡോ ഇന്നലെ കളിച്ചിരുന്നത്.

38 കാരനായ താരം സൗദി അറേബ്യൻ ലീഗിൽ 15 മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 16 ഗോളുകളും എട്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.സൗദി ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അസിസ്റ്റുകളുടെ കാര്യത്തിലേക്ക് വന്നാലും ഒന്നാം സ്ഥാനത്ത് നമുക്ക് റൊണാൾഡോയെ കാണാം.അങ്ങനെ എല്ലാ തലത്തിലും അദ്ദേഹം ഇപ്പോൾ സൗദി ലീഗ് ഭരിച്ചുകൊണ്ടിരിക്കുകയാണ്. വളരെയധികം സന്തുഷ്ടനായി കൊണ്ടാണ് നമുക്ക് ഇപ്പോൾ റൊണാൾഡോയെ കാണാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *