ഗോളുകളാണ് അദ്ദേഹത്തിന്റെ ഇന്ധനം:ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് കാപ്പെല്ലോ.

അടുത്തമാസം 39 വയസ്സ് പൂർത്തിയാവുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും ഫുട്ബോൾ ലോകത്ത് അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. 2023 എന്ന കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.54 ഗോളുകളായിരുന്നു റൊണാൾഡോ നേടിയിരുന്നത്. മറഡോണ അവാർഡ് ഉൾപ്പെടെ ഗ്ലോബ് സോക്കറിന്റെ മൂന്ന് അവാർഡുകൾ ഈയിടെ റൊണാൾഡോ കരസ്ഥമാക്കുകയും ചെയ്തിരുന്നു.

ഈ സീസണിലും തകർപ്പൻ പ്രകടനമാണ് താരം ഇപ്പോൾ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ചുകൊണ്ട് മുൻ റയൽ മാഡ്രിഡ് പരിശീലകനും ഇറ്റാലിയൻ ഇതിഹാസവുമായ ഫാബിയോ കാപ്പെല്ലോ രംഗത്ത് വന്നിട്ടുണ്ട്. റൊണാൾഡോ ഇപ്പോഴും ഒരു മെഷീനാണെന്നും ഗോളുകളാണ് അദ്ദേഹത്തിന്റെ ഇന്ധനമെന്നുമാണ് കാപ്പല്ലോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റൊണാൾഡോ ഒരു മെഷീനാണ് എന്നുള്ള കാര്യം നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതാണ്.അത് ഇപ്പോഴും അങ്ങനെ തന്നെയാണ്.റൊണാൾഡോയുടെ ഇന്ധനം എന്നുള്ളത് ഗോളുകളാണ്.അതാണ് അദ്ദേഹത്തിന്റെ മെറിറ്റും.ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും അത് തുടരാൻ റൊണാൾഡോക്ക് കഴിയുന്നുണ്ട് “ഇതാണ് കാപ്പല്ലോ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ 24 ഗോളുകളും 11 അസിസ്റ്റുകളും ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരുന്നത്. അദ്ദേഹത്തിന് പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ചൈനയിലെ മത്സരങ്ങൾ പോലും അൽ നസ്ർ റദ്ദാക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. ഇനി ലയണൽ മെസ്സിയുടെ ഇന്റർമയാമിക്കെതിരെ അൽ നസ്ർ ഒരു മത്സരം കളിക്കുന്നുണ്ട്.ആ മത്സരത്തിൽ റൊണാൾഡോ പങ്കെടുക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *