ഗോളും അസിസ്റ്റും,ചരിത്രത്തിലേക്ക് നടന്ന് കയറി CR7!

ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ അൽ നസ്റിന് സാധിച്ചിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് അൽ ശബാബിനെ അവർ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ ബ്രസീലിയൻ താരം ടാലിസ്ക്കയാണ് അൽ നസ്റിനെ രക്ഷിച്ചത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഒരു പെനാൽറ്റി ഗോൾ കരസ്ഥമാക്കിയിരുന്നു. മത്സരത്തിന്റെ 86ആം മിനിട്ടിലാണ് ടാലിസ്ക്ക അൽ നസ്റിന്റെ വിജയഗോൾ നേടിയത്.

ഇന്നലെ ഗോൾ നേടിയതോടുകൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ 22 ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. സൗദി അറേബ്യൻ ലീഗിൽ മാത്രമായി 20 മത്സരങ്ങൾ കളിച്ച താരം 22 ഗോളുകൾ നേടുകയായിരുന്നു. അതിനുപുറമേ ഒമ്പത് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അതായത് ആകെ 31 ഗോൾ പങ്കാളിത്തങ്ങൾ റൊണാൾഡോ ഈ സീസണിൽ ലീഗിൽ മാത്രമായി സ്വന്തമാക്കി കഴിഞ്ഞു.

ഇത് ചരിത്രമാണ്, അതായത് സൗദി അറേബ്യൻ ലീഗിൽ ഒരു സീസണിൽ 30ൽ പരം ഗോൾ പങ്കാളിത്തങ്ങൾ വഹിക്കുന്ന കേവലം മൂന്നാമത്തെ താരം മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിന് മുൻപ് രണ്ട് താരങ്ങളാണ് മുപ്പതിൽപരം ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുള്ളത്. 2018/19 സീസണിലും 2019/20 സീസണിലും അബ്ദറസാഖ് ഹമദല്ലാ ഈ നേട്ടത്തിൽ എത്തിയിട്ടുണ്ട്. മാത്രമല്ല 2019/20 സീസണിൽ ഫ്രഞ്ച് താരമായ ഗോമിസും ഈ നേട്ടത്തിൽ എത്തിയിട്ടുണ്ട്. അതിനുശേഷം ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടത്തിൽ എത്തുന്നത്.

39 കാരനായ റൊണാൾഡോ ഇപ്പോഴും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഈ സീസണിൽ ആകെ 39 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. ആകെ 52 ഗോൾ പങ്കാളിത്തങ്ങളാണ് ഈ സീസണിൽ ക്രിസ്റ്റ്യാനോ പൂർത്തിയാക്കിയിട്ടുള്ളത്. ഗോൾ പങ്കാളിത്തങ്ങളുടെ കാര്യത്തിൽ എംബപ്പേ,കെയ്ൻ എന്നിവരേക്കാളും ഒക്കെ മുകളിൽ റൊണാൾഡോ വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *