ഗാബ്രി വെയ്ഗ സൗദിയിലേക്ക്, അധിക്ഷേപിച്ച് ടോണി ക്രൂസ്!

നിരവധി സൂപ്പർതാരങ്ങൾ ഇപ്പോൾ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറി കൊണ്ടിരിക്കുകയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ,നെയ്മർ ജൂനിയർ,കരിം ബെൻസിമ എന്നിവരൊക്കെ ഇപ്പോൾ സൗദി അറേബ്യൻ ലീഗിന്റെ താരങ്ങളാണ്. സീനിയർ താരങ്ങളെ കൂടാതെ നിരവധി യുവ താരങ്ങളും ഇപ്പോൾ സൗദി അറേബ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായ ഒരു വാർത്ത പുറത്തുവന്നിരുന്നു.

അതായത് യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും ലക്ഷ്യമിട്ട താരമായിരുന്നു സെൽറ്റ വിഗോയുടെ ഗാബ്രി വെയ്ഗ. 20 വയസ് മാത്രമുള്ള ഈ യുവ സൂപ്പർ താരം സൗദി അറേബ്യയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്.അൽ അഹ്ലിയാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്.ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല സെൽറ്റ വിഗോയുടെ പരിശീലകനും ഇതേക്കുറിച്ച് പരസ്യമായി സംസാരിച്ചിരുന്നു.

എന്നാൽ ഈ സ്പാനിഷ് സൂപ്പർതാരം യൂറോപ്പ് വിട്ട് സൗദി അറേബ്യയിലേക്ക് പോയത് റയൽ മാഡ്രിഡിന്റെ ജർമൻ താരമായ ടോണി ക്രൂസിന് പിടിച്ചിട്ടില്ല.അദ്ദേഹം താരത്തെ അധിക്ഷേപിക്കുന്ന രൂപത്തിലാണ് സംസാരിച്ചിട്ടുള്ളത്.നാണക്കേട് എന്നാണ് ഇതിനോട് ടോണി ക്രൂസ് പ്രതികരിച്ചിട്ടുള്ളത്.ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റിന് കീഴിൽ കമന്റ് ആയി കൊണ്ടാണ് ടോണി ക്രൂസ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്.ക്രൂസിനെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചു കൊണ്ടും നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്.

ഒരു താരത്തിന് എങ്ങോട്ട് പോകണം എന്നുള്ളത് തീരുമാനിക്കാനുള്ള പൂർണ്ണമായ സ്വാതന്ത്ര്യമുണ്ടെന്നും അതിനെ അധിക്ഷേപിക്കാൻ അവകാശമില്ല എന്നുമാണ് ടോണി ക്രൂസിനെതിരെ പലരും വാദിക്കുന്നത്. എന്നാൽ യൂറോപ്പിൽ നിന്നും സൗദിയിലേക്ക് യുവ താരങ്ങൾ പോകുന്നത് നല്ലതല്ല എന്നാണ് ക്രൂസിനെ അനുകൂലിച്ചുകൊണ്ട് ചിലർ പറയുന്നത്. ഏതായാലും അങ്ങിങ്ങായി വിമർശനങ്ങൾ ഒക്കെ ഉയരുന്നുണ്ടെങ്കിലും യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *