ക്രിസ്റ്റ്യാനോ Vs മെസ്സി,പിഎസ്ജിക്കെതിരെ ക്യാപ്റ്റന്റെ റോളിൽ റൊണാൾഡോ!

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിക്കൽക്കൂടി മുഖാമുഖം വരുന്ന മത്സരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്. ജനുവരി 19 ആം തീയതിയാണ് പിഎസ്ജിയും സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിൽ ഏറ്റുമുട്ടുന്നത്.സൗദി അറേബ്യയിലെ റിയാദിൽ വെച്ചാണ് ഈ ഫ്രണ്ട്ലി മത്സരം നടക്കുക.

ഈ മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബിനു വേണ്ടി ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയുമൊക്കെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതേസമയം അൽ ഹിലാൽ,അൽ നസ്ർ എന്നീ ടീമുകളിലെ പ്രധാനപ്പെട്ട കളിക്കാരെയാണ് ഈ ഇലവനിൽ ഉൾപ്പെടുത്തുക. അർജന്റൈൻ പരിശീലകനായ മാഴ്സലോ ഗല്ലാർഡോയാണ് ഈ ഓൾ സ്റ്റാർ ഇലവനെ പരിശീലിപ്പിക്കുക.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യയിലെ അരങ്ങേറ്റം ഈ മത്സരത്തിൽ ഉണ്ടാവും എന്നുള്ളത് ഇപ്പോൾ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. കാരണം ഈ മത്സരത്തിലെ ക്യാപ്റ്റന്റെ റോൾ വഹിക്കുക ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. താരത്തെ ക്യാപ്റ്റന്റെ ആം ബാൻഡ് അധികൃതർ അണിയിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തേക്ക് വന്നിരുന്നു. ലയണൽ മെസ്സിയുടെ ക്ലബ്ബിനെതിരെ ക്യാപ്റ്റന്റെ റോളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാവുക.

2020 ഡിസംബറിൽ ആയിരുന്നു അവസാനമായി മെസ്സിയും റൊണാൾഡോയും പരസ്പരം ഏറ്റുമുട്ടിയിരുന്നത്.അന്ന് മെസ്സിയുടെ ബാഴ്സയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്താൻ റൊണാൾഡോയുടെ യുവന്റസിന് സാധിച്ചിരുന്നു.ഇത്തവണ ആർക്കൊപ്പം ആയിരിക്കും വിജയം എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടത് പിഎസ്ജിക്ക് ഒരല്പം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *