ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബിനെ ഏറ്റെടുത്ത് ന്യൂകാസിൽ ഉടമകൾ!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂ കാസിൽ യുണൈറ്റഡിനെ സമീപകാലത്താണ് പുതിയ ഉടമകൾ ഏറ്റെടുത്തത്.സൗദി അറേബ്യ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ കീഴിലാണ് ഇപ്പോൾ ഈ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ഉള്ളത്. അതായത് സൗദി ഗവൺമെന്റിന്റെ അധീനതയിലുള്ളതാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്. ഇവർ ഉടമസ്ഥത ഏറ്റെടുത്തതിനു ശേഷം നല്ല രൂപത്തിലുള്ള വളർച്ച കൈവരിക്കാൻ ന്യൂകാസിൽ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ഇവരുടെ ഉടമസ്ഥരായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സൗദി അറേബ്യയിലെ തന്നെ നാല് ക്ലബ്ബുകളെ ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ, കൂടാതെ അൽ ഇത്തിഹാദ്, അൽ ഹിലാൽ, അൽ അഹ്‌ലി എന്ന ക്ലബ്ബുകളെയാണ് ഇവർ സ്വന്തമാക്കിയിട്ടുള്ളത്. ഈ ക്ലബ്ബുകളുടെ 75% ഓഹരികളാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് കരസ്ഥമാക്കിയിട്ടുള്ളത്. ബാക്കി വരുന്ന 25% നോൺ പ്രോഫിറ്റ് ഫൗണ്ടേഷനുകൾക്കാണ് ലഭിക്കുക.

ഇത്തരത്തിലുള്ള ഈ നീക്കം സ്പോർട്സ് ക്ലബ്ബ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്രൈവറ്റൈസേഷൻ പ്രോജക്ട് എന്നാണ് അറിയപ്പെടുന്നത്. ഈ നാല് ക്ലബ്ബുകളുടെയും ഉടമസ്ഥത പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഏറ്റെടുത്തെങ്കിലും ഇവരായിരിക്കില്ല നിയന്ത്രിക്കുക. ടീമിനെ നിയന്ത്രിക്കാൻ മറ്റു സ്വതന്ത്രമായ മാനേജ്മെന്റുകൾ ഉണ്ടായിരിക്കും.ഒരേ ലീഗിൽ തന്നെ ഒന്നിൽ കൂടുതൽ ടീമുകളുടെ ഉടമസ്ഥത ഏറ്റെടുക്കാൻ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ അനുമതിയില്ല. എന്നാൽ സൗദി അറേബ്യയിൽ അത്തരത്തിലുള്ള യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാത്തതിനാലാണ് PIF ഇപ്പോൾ നാല് ക്ലബ്ബുകളുടെ ഉടമസ്ഥത ഏറ്റെടുത്തിട്ടുള്ളത്

ഏതായാലും PIF ഉടമസ്ഥ സ്ഥാനത്തേക്ക് വന്നത് ഈ നാല് ക്ലബ്ബുകൾക്കും വളരെയധികം ഗുണം ചെയ്യും. കാരണം സാമ്പത്തികപരമായി വളരെയധികം ശക്തരാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ നിക്ഷേപങ്ങൾ നടക്കുകയും കൂടുതൽ സൂപ്പർ താരങ്ങൾ സൗദി അറേബ്യയിലേക്ക് എത്തുകയും ചെയ്യും. സൗദി അറേബ്യൻ ഫുട്ബോൾ ഇനി വലിയ രൂപത്തിലുള്ള ഒരു വളർച്ച കൈവരിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *