ക്രിസ്റ്റ്യാനോ പോയാൽ വീണ്ടും പഴയപോലെ ആകുമോ എന്ന ഭയമുണ്ട്: മുൻ ഇത്തിഹാദ് താരം

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് സൗദി അറേബ്യൻ ലീഗിന്റെ തലവര തന്നെ മാറ്റി മറിക്കുകയായിരുന്നു. റൊണാൾഡോ വരുമ്പോൾ പ്രശസ്തരായ താരങ്ങൾ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് നിരവധി സൂപ്പർതാരങ്ങൾ സൗദി അറേബ്യയിലേക്ക് എത്തുകയായിരുന്നു. ഇന്ന് ഫുട്ബോൾ ആരാധകർ വലിയ രീതിയിൽ തന്നെ ഫോളോ ചെയ്യുന്ന ഒന്നാണ് സൗദി അറേബ്യൻ ലീഗ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ പ്രകടനമാണ് സൗദിയിൽ നടത്തുന്നത്.അദ്ദേഹം സന്തോഷവാനാണ്. ഇക്കാര്യത്തിൽ മുൻ അൽ ഇതിഹാദ് താരമായ തിയോ ബൂക്കർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് റൊണാൾഡോ പോയാൽ വീണ്ടും സൗദി പഴയ പോലെ ആകുമോ എന്ന ഭയം തനിക്കുണ്ട് എന്നാണ് ഈ മുൻ താരം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഭാവിയിൽ ഇനിയും സൗദി അറേബ്യൻ ലീഗിനെ ഉയരങ്ങളിലേക്ക് നയിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിക്കും. പക്ഷേ ഒരു ഭയം എന്നെ ഇവിടെ അലട്ടുക്കുന്നുണ്ട്, അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ പോയിക്കഴിഞ്ഞാൽ വീണ്ടും സൗദി അറേബ്യൻ ലീഗ് പഴയ പടിയാകുമോ എന്നാണ് ഭയം.എല്ലാ ക്ലബ്ബുകൾക്കും താരങ്ങൾക്കും റൊണാൾഡോയിൽ നിന്നും പഠിക്കാനുള്ള ഒരു സുവർണ്ണാവസരമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത് ” ഇതാണ് മുൻ ഇത്തിഹാദ് താരം പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞമാസം 39 വയസ്സ് പിന്നിട്ടുവെങ്കിലും റൊണാൾഡോ മാസ്മരിക പ്രകടനം ഇപ്പോൾ തുടരുന്നുണ്ട്. സൗദി അറേബ്യൻ ലീഗിൽ മാത്രമായി മുപ്പതിൽപരം ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരവും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *