ക്രിസ്റ്റ്യാനോ പറഞ്ഞത് സത്യമാണ് : താരത്തെ ശരിവെച്ച് ബ്രസീൽ ക്ലബ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് സാധിച്ചിരുന്നു. 200 മില്യൺ യൂറോ ആണ് റൊണാൾഡോക്ക് സാലറിയായി കൊണ്ട് ലഭിക്കുക. മറ്റേത് ക്ലബ്ബുകളിൽ നിന്നും ഓഫർ ലഭിക്കാത്തതിനാലാണ് റൊണാൾഡോ അൽ നസ്സ്ർ തിരഞ്ഞെടുത്തത് എന്ന റൂമർ ഉണ്ടായിരുന്നു.എന്നാൽ തന്റെ പ്രസന്റേഷൻ ചടങ്ങിൽ റൊണാൾഡോ ഇത് തള്ളിക്കളയുകയും ചെയ്തു.

അതായത് തനിക്ക് യൂറോപ്പിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ബ്രസീലിൽ നിന്നുമൊക്കെ ഓഫറുകൾ ഉണ്ടായിരുന്നു എന്നായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്. ഇത് ശരിവെച്ചുകൊണ്ട് ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസിന്റെ പ്രസിഡന്റ് രംഗത്ത് വന്നിട്ടുണ്ട്. റൊണാൾഡോക്ക് വേണ്ടി തങ്ങൾ ഓഫർ നൽകിയിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത് എന്നുമായിരുന്നു കൊറിന്ത്യൻസ് പ്രസിഡന്റ് പറഞ്ഞിരുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ റൊണാൾഡോക്ക് ഒരു ഓഫർ നൽകിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു കൺഫ്യൂഷൻ നടക്കുന്ന സമയത്തായിരുന്നു അത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അദ്ദേഹത്തിന് ലഭിക്കുന്ന സാലറി തന്നെ ഞങ്ങൾ വാഗ്ദാനം ചെയ്തു. രണ്ടു വർഷത്തെ കരാറാണ് ഓഫർ ചെയ്തത്. പക്ഷേ ഞങ്ങളെക്കാൾ 20 ഇരട്ടി വലിയ ഓഫറുമായാണ് അൽ നസ്സ്ർ വന്നത്. റൊണാൾഡോ ഞങ്ങളുടെ ഓഫർ സ്വീകരിക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ് എന്നുള്ളത് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ ഞങ്ങൾ ശ്രമിച്ചുനോക്കി. റൊണാൾഡോ നിരസിക്കുകയാണ് ചെയ്തത് ” ഇതാണ് മോന്റയ്റോ ആൽവസ് പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസിന്റെ ഓഫർ നിരസിച്ചു കൊണ്ടാണ് റൊണാൾഡോ സൗദിയിൽ എത്തിയിരിക്കുന്നത്. അതേസമയം മറ്റൊരു സൂപ്പർതാരമായ ലൂയിസ് സുവാരസ് ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയിലേക്ക് ചേക്കേറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *