ക്രിസ്റ്റ്യാനോ പറഞ്ഞത് തന്നെ ആവർത്തിച്ച് ലുക്കാക്കു,സൗദി ലീഗ് ഉയരങ്ങളിലേക്ക്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു സൗദി അറേബ്യൻ ലീഗ് കൂടുതൽ പ്രശസ്തി സ്വന്തമാക്കിയത്. അതിന് പിന്നാലെ നിരവധി താരങ്ങൾ സൗദി അറേബ്യയിൽ എത്തി. ഇതോടെ ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ലീഗുകളിൽ ഒന്നായി മാറാൻ സൗദി ലീഗിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് നിരവധി ഫുട്ബോൾ ആരാധകരെ ആകർഷിക്കാൻ സൗദി അറേബ്യൻ പ്രൊഫഷണൽ ലീഗിനെ കഴിഞ്ഞിട്ടുണ്ട്.

അധികം വൈകാതെ തന്നെ ലോകത്തെ ഏറ്റവും മികച്ച മൂന്ന് ലീഗുകളിൽ ഒന്നായി മാറാൻ സൗദി അറേബ്യൻ ലീഗിന് സാധിക്കുമെന്ന് ഈയിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്ത് വന്നിട്ടുണ്ട്.എന്നാൽ റൊണാൾഡോ പറഞ്ഞത് ആവർത്തിച്ചിരിക്കുകയാണ് റോമയുടെ ബെൽജിയൻ സൂപ്പർതാരമായ റൊമേലു ലുക്കാക്കു. അതായത് വരുന്ന രണ്ടു വർഷങ്ങൾക്കുള്ളിൽ ലോകത്തെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായി മാറാൻ സൗദി ലീഗിന് കഴിയും എന്നാണ് ലുക്കാക്കു പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വ്യക്തിപരമായി എനിക്ക് തോന്നുന്നത് ലോകത്തെ ഏറ്റവും മികച്ച ലീഗായി മാറാനുള്ള കപ്പാസിറ്റി സൗദി ലീഗിന് ഉണ്ട് എന്നുള്ളതാണ്. വരുന്ന രണ്ടു വർഷങ്ങൾക്കുള്ളിൽ ലോകത്തെ ഏറ്റവും മികച്ച ലീഗുകളിൽ എന്തായാലും സൗദി അറേബ്യൻ പ്രൊഫഷണൽ ലീഗ് ഉണ്ടാകും ” ഇതാണ് ലുക്കാക്കു പറഞ്ഞിട്ടുള്ളത്.

നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയുടെ താരമാണ് ലുക്കാക്കു.പക്ഷേ ചെൽസിയിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം അവിടെ കളിക്കുന്നത്. താരത്തെ റോമ നിലനിർത്താനുള്ള സാധ്യത കുറവാണ്.ലുക്കാക്കു ഈ സീസണിന് ശേഷം സൗദിയിലേക്ക് എത്തും എന്നുള്ള റൂമറുകൾ സജീവമാണ്. അൽ ഹിലാലിന് താല്പര്യമുള്ള ഒരു താരം കൂടിയാണ് ലുക്കാക്കു.

Leave a Reply

Your email address will not be published. Required fields are marked *