ക്രിസ്റ്റ്യാനോ ചരിത്രം കുറിച്ചു,ഇത്തിഹാദിനെ തകർത്ത് വിട്ട് അൽ നസ്ർ
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന അവസാന മത്സരത്തിൽ ഗംഭീര വിജയം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിട്ടുണ്ട്. കരുത്തരായ അൽ ഇത്തിഹാദിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് നസ്ർ തോൽപ്പിച്ചിട്ടുള്ളത്.തിളങ്ങിയത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. മത്സരത്തിൽ രണ്ട് ഗോളുകളാണ് അദ്ദേഹം നേടിയത്.
മത്സരത്തിന്റെ ആദ്യപകുതിയിലും രണ്ടാം പകുതിയിലുമായി കൊണ്ടാണ് ക്രിസ്റ്റ്യാനോ രണ്ട് ഗോളുകൾ നേടിയത്.ഗരീബ്,നെമർ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയും ചെയ്തു.ഷംറാനി,ഫാബിഞ്ഞോ എന്നിവരാണ് ഇത്തിഹാദിന്റെ ഗോളുകൾ നേടിയത്. വിജയത്തോടെ അൽ നസ്ർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.ഇത്തിഹാദ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിട്ടുള്ളത്.
ഇന്നലത്തെ ഇരട്ട ഗോളോടുകൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രം കുറിച്ചിട്ടുണ്ട്.സൗദി അറേബ്യയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കി കഴിഞ്ഞു.35 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 31 മത്സരങ്ങളിൽ നിന്ന് 35 ഗോളുകളും 11 അസിസ്റ്റുകളുമാണ് റൊണാൾഡോയുടെ സമ്പാദ്യം.39ആം വയസ്സിലും റൊണാൾഡോ തന്റെ റെക്കോർഡ് വേട്ട തുടരുകയാണ്.