ക്രിസ്റ്റ്യാനോയെ സന്ദർശിച്ച് റൊണാൾഡോ!

ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ അൽ നസ്റിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവർ അൽ ഫയ്ഹയെ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർതാരമായ ടാലിസ്ക്ക മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുകയായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ ഒരു അസിസ്റ്റാണ് സ്വന്തമാക്കിയിട്ടുള്ളത്.

ഇതിനിടെ ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ അൽ നസ്ർ ക്ലബ്ബിനെ സന്ദർശിച്ചിട്ടുണ്ട്.അദ്ദേഹത്തോടൊപ്പം പോർച്ചുഗൽ ഇതിഹാസമായ ലൂയിസ് ഫിഗോയും ഉണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ച് അൽ നസ്റിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ എത്തുകയായിരുന്നു.അൽ നസ്ർ ഇവർക്ക് ജഴ്സി സമ്മാനമായി നൽകുകയും ചെയ്തു. ഇരുവരുടെയും പേരുകൾ ആലേഖനം ചെയ്ത അൽ നസ്റിന്റെ ജേഴ്സിയാണ് ക്ലബ്ബ് ഇവർക്ക് സമ്മാനിച്ചിട്ടുള്ളത്.

മാത്രമല്ല ഇന്നലെ റിയാദിൽ വച്ച് ഒരു ബോക്സിങ് മത്സരം ഉണ്ടായിരുന്നു.ടൈസൺ ഫ്യൂരിയും ഫ്രാൻസിസ് ഗാനോവും തമ്മിലായിരുന്നു ഈ ബോക്സിങ് മത്സരം അരങ്ങേറിയിരുന്നത്.നിരവധി പ്രശസ്ത വ്യക്തികൾ ഈ മത്സരം വീക്ഷിക്കാൻ വേണ്ടി റിയാദിൽ എത്തിയിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉണ്ടായിരുന്നു. റൊണാൾഡോ നസാരിയോയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അവിടെവെച്ച് കണ്ടുമുട്ടിയിട്ടുണ്ട്.ഇരുവരും കുറച്ചുനേരം സംസാരിക്കുകയും ചെയ്തു.

ബ്രസീലിയൻ ക്ലബ്ബായ ക്രുസയ്റോ, സ്പാനിഷ് ക്ലബ്ബായ റയൽ വല്ലഡോലിഡ് എന്നീ ക്ലബ്ബുകളുടെ ഉടമ കൂടിയാണ് റൊണാൾഡോ നസാരിയോ. ഏതായാലും ക്രിസ്റ്റ്യാനോയെ റൊണാൾഡോ സന്ദർശിച്ചത് മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ അൽ ഇത്തിഫാക്കിനെയാണ് അൽ നസ്ർ നേരിടുക.മികച്ച പ്രകടനം നടത്തി വിജയം നേടാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *