ക്രിസ്റ്റ്യാനോയെ കാത്തിരിക്കുന്നത് ഫൈൻ, ബാത്റൂമിലായിരുന്നു എന്ന് പറഞ്ഞാൽ രക്ഷപ്പെടാം!
കഴിഞ്ഞ സൂപ്പർ കപ്പ് ഫൈനലിൽ വലിയ ഒരു തോൽവിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് ഏൽക്കേണ്ടി വന്നിരുന്നത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ ഹിലാൽ അവരെ തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം റൊണാൾഡോയിലൂടെ അൽ നസ്ർ ലീഡ് എടുക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ നാല് ഗോളുകൾ വഴങ്ങിക്കൊണ്ട് അവർ പരാജയപ്പെടുകയും ചെയ്തു.
തന്റെ സഹതാരങ്ങളുടെ പ്രകടനത്തിൽ റൊണാൾഡോ കടുത്ത ദേഷ്യത്തിലായിരുന്നു. കളിക്കളത്തിൽ വച്ച് കൊണ്ട് പരസ്യമായി റൊണാൾഡോ അവരെ അപമാനിക്കുകയും ചെയ്തിരുന്നു. മത്സരശേഷം ഡ്രസ്സിംഗ് റൂമിലേക്ക് പോയ റൊണാൾഡോ പിന്നീട് മടങ്ങി വന്നിട്ടില്ല.അതായത് മെഡൽ കളക്ട് ചെയ്യാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
എന്നാൽ സൗദിയിലെ നിയമപ്രകാരം ഇത് കുറ്റകരമാണ്. കൃത്യമായ ഒരു കാരണമില്ലാതെ ആരെങ്കിലും സമ്മാനങ്ങൾ വാങ്ങാൻ നിരസിച്ചാൽ അത് ശിക്ഷാർഹമാണ്. ഇതിലെ ശിക്ഷ നടപടി എന്നുള്ളത് ഫൈൻ ആണ്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇക്കാര്യത്തിൽ പിഴ ലഭിക്കാൻ സാധ്യതയുണ്ട്. ഏകദേശം 4000 പൗണ്ട് റൊണാൾഡോ പിഴയായി കൊണ്ട് അടക്കേണ്ടി വരും എന്നാണ് അറിയാൻ സാധിക്കുന്നത്.
എന്നാൽ സൗദി അറേബ്യൻ ജേണലിസ്റ്റായ അൽ ഫറാജ് ഈ നിയമത്തിന് പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.കൃത്യമായ കാരണം എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണ് എന്നാണ് ഇദ്ദേഹം ചോദിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ കൃത്യമായ കാരണം എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുകയാണ്, ഞാൻ ബാത്റൂമിൽ ആയിരുന്നു, അതുകൊണ്ടാണ് മെഡൽ സ്വീകരിക്കാൻ എത്താൻ സാധിക്കാതെ പോയത് എന്ന് പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും? ഇത് കൃത്യമായ ഒരു കാരണമല്ലേ? ‘ ഇതാണ് ഫറാജ് പറഞ്ഞിട്ടുള്ളത്. അതായത് ബാത്റൂമിൽ ആയിരുന്നു എന്ന് പറഞ്ഞാൽ റൊണാൾഡോക്ക് രക്ഷപ്പെടാം എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ഏതായാലും ഇന്ന് സൗദി ലീഗിൽ നടക്കുന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ അൽ നസ്ർ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ അൽ റെയ്ദാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:30ന് അൽ നസ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.