ക്രിസ്റ്റ്യാനോയുടെ മൂന്ന് നേരത്തെ ഭക്ഷണ വിഭവങ്ങൾ വെളിപ്പെടുത്തി ന്യൂട്രീഷനിസ്റ്റ്!

തന്റെ ശരീരം എപ്പോഴും നന്നായി പരിപാലിക്കുന്ന ഒരു വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അദ്ദേഹത്തിന്റെ ഫിറ്റ്നസ് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ രഹസ്യം.അതുകൊണ്ടുതന്നെയാണ് 38 ആം വയസ്സിലും ഇത്രയും മികച്ച പ്രകടനം നടത്താൻ റൊണാൾഡോക്ക് സാധിക്കുന്നത്. ഒരു തികഞ്ഞ പ്രൊഫഷണലിന്റെ വ്യക്തമായ ഉദാഹരണമാണ് റൊണാൾഡോ.

കൃത്യമായ വ്യായാമങ്ങളും ചിട്ടയായ ഡയറ്റുമാണ് റൊണാൾഡോയുടെ ആരോഗ്യത്തിന് രഹസ്യം. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അൽ നസ്റിന്റെ ന്യൂട്രീഷനിസ്റ്റായ ഹൊസേ ബ്ലെസ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. റൊണാൾഡോ കഴിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.ബ്ലെസയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ പിന്തുടരുന്നത് മെഡിറ്ററേനിയൻ ഡയറ്റ് ആണ്. റൊണാൾഡോ വളരെയധികം പ്രോട്ടീൻ അടങ്ങിയ ബ്രേക്ക് ഫാസ്റ്റ് ആണ് കഴിക്കാറുള്ളത്.ചീസ്,ലോ ഫാറ്റ് യോഗുട്ട് തുടങ്ങിയവയാണ് റൊണാൾഡോ കഴിക്കാറുള്ളത്. ലഞ്ചിന്റെ സമയത്ത് വൈറ്റ് മീറ്റ് റൊണാൾഡോ ഒഴിവാക്കില്ല.ചിക്കൻ, മത്സ്യം എന്നിവക്കാണ് റൊണാൾഡോ എപ്പോഴും മുൻഗണന നൽകുക. പലപ്പോഴും ഡിന്നറിന്റെ സമയത്ത് ഇതുതന്നെയാണ് കഴിക്കാറുള്ളത്. റൊണാൾഡോയുടെ ടേബിളിൽ എപ്പോഴും ഉണ്ടാകുന്ന മറ്റൊരു വിഭവമുണ്ട്, അത് ട്യൂണയുടെ ഒരു വിഭവമാണ്. ഒലീവും മുട്ടയും ഉണ്ടാകും.പിന്നെ എപ്പോഴും നല്ല സാലഡുകളും റൊണാൾഡോ കഴിക്കും.സ്നാക്ക്സായി കൊണ്ട് റൊണാൾഡോ ഡ്രൈ ഫ്രൂട്ടുകളാണ് കഴിക്കുക. വളരെയധികം ഫൈബർ ഫ്രൂട്ടുകൾക്കാണ് അദ്ദേഹം മുൻഗണന നൽകുക. പഞ്ചസാരയുടെ അളവ് കുറഞ്ഞ പഴവർഗ്ഗങ്ങളാണ് റൊണാൾഡോ കഴിക്കാറുള്ളത്. വിറ്റാമിൻ A യും C യും അടങ്ങിയത് റൊണാൾഡോ കഴിക്കാറുണ്ട്.അവക്കാഡോയും റൊണാൾഡോ പതിവായി ഉൾപ്പെടുത്തുന്ന ഒന്നാണ്.മധുരമുള്ള പലഹാരങ്ങൾ റൊണാൾഡോ കഴിക്കാറില്ല,ഫാറ്റി ഫുഡുകളോ ഫ്രൈ ചെയ്ത ഫുഡുകളോ റൊണാൾഡോ കഴിക്കാറില്ല. പിന്നെ എല്ലാ ഭക്ഷണത്തിന്റെ കൂടെയും അദ്ദേഹം വെള്ളം മാത്രമാണ് കഴിക്കാറുള്ളത്. ഇതാണ് റൊണാൾഡോയുടെ ഭക്ഷണരീതി ” അൽ നസ്റിന്റെ ന്യൂട്രീഷനിസ്റ്റ് പറഞ്ഞു.

ഈ സീസണിലും കിടിലൻ പ്രകടനമാണ് റൊണാൾഡോ നടത്തുന്നത്. 9 ലീഗ് മത്സരങ്ങൾ കളിച്ച റൊണാൾഡോ 11 ഗോളുകളും 5 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഒരു കിടിലൻ ഫ്രീകിക്ക് ഗോൾ താരം സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *