ക്രിസ്റ്റ്യാനോയുടെ പുസ്തകത്തിൽ നിന്നും ഒരു ചാപ്റ്റർ ലഭിച്ചാൽ നിങ്ങൾക്ക് വളരെയധികം സഞ്ചരിക്കാം: പ്രശംസിച്ച എലാങ്ക.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പ്രായത്തിലും തകർപ്പൻ പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അൽ നസ്റിന് വേണ്ടി താരം ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ ഇതിനോടകം തന്നെ ഒൻപത് ഗോളുകൾ അദ്ദേഹം ക്ലബ്ബിന് വേണ്ടി നേടിക്കഴിഞ്ഞു. പ്രായത്തിന് തന്നെ തളർത്താനായിട്ടില്ല എന്നുള്ളത് ഓരോ ദിവസം കൂടുന്തോറും റൊണാൾഡോ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
താരത്തെ പ്രശംസിച്ചുകൊണ്ട് ആന്റണി എലാങ്ക രംഗത്ത് വന്നിട്ടുണ്ട്. മുമ്പ് യുണൈറ്റഡിൽ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് എലാങ്ക. അദ്ദേഹം ഇപ്പോൾ നോട്ടിങ്ഹാമിന്റെ താരമാണ്.ക്രിസ്റ്റ്യാനോയുടെ പുസ്തകത്തിൽ നിന്നും ഒരു ചാപ്റ്റർ ലഭിച്ചാൽ തന്നെ നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.എലാങ്കയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Cristiano Ronaldo's discipline is unmatched pic.twitter.com/ebBiIvdSxE
— GOAL (@goal) August 25, 2023
” ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾക്കൊപ്പമാണ് ഞാൻ കളിച്ചത്. കൂടാതെ യുണൈറ്റഡിൽ വേറെയും മികച്ച താരങ്ങൾ ഉണ്ടായിരുന്നു.അവരിൽ നിന്നെല്ലാം ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. കളിക്കളത്തിൽ മാത്രമല്ല,കളത്തിന് പുറത്തും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്.റൊണാൾഡോയുടെ അച്ചടക്കവും അദ്ദേഹം സ്വയം പരിപാലിക്കുന്ന രീതിയുമൊക്കെ മികച്ചതാണ്. ഈ പ്രായത്തിലും റൊണാൾഡോ മികച്ച രീതിയിൽ കളിക്കുന്നു എന്നത് ഇതിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നും ഒരു ചാപ്റ്റർ നമുക്ക് എടുക്കാൻ കഴിഞ്ഞാൽ തന്നെ ഒരുപാട് ദൂരം മുന്നോട്ടു പോകാൻ നമുക്ക് സാധിക്കും.ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അത് നടപ്പിലാക്കാൻ ശ്രമിക്കുന്നുമുണ്ട്. എനിക്ക് ഇനിയും കൂടുതൽ മികച്ചതാവേണ്ടതുണ്ട് ” ഇതാണ് എലാങ്ക പറഞ്ഞിട്ടുള്ളത്.
ഇനി സൗദി അറേബ്യൻ ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ അൽ ശബാബാണ് അൽ നസ്‌റിന്റെ എതിരാളികൾ.ഓഗസ്റ്റ് 29 ആം തീയതിയാണ് ഈ മത്സരം നടക്കുക. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള അൽ നസ്ർ ഇപ്പോൾ പത്താം സ്ഥാനത്താണ്.