ക്രിസ്റ്റ്യാനോയുടെ ജേഴ്‌സി ചോദിച്ച് മേടിച്ച് പരിശീലകൻ.
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ അൽ നസ്റിന് സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു അൽ നസ്ർ അൽ റഈദയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടീമിന്റെ ആദ്യ ഗോൾ നേടിയത്. ബാക്കിയുള്ള 3 ഗോളുകളും പിന്നീട് രണ്ടാം പകുതിയിലാണ് പിറന്നത്.
ഏതായാലും ഈ മത്സരത്തിനു ശേഷം പതിവുപോലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സിക്ക് ആളുകൾ ഏറെയായിരുന്നു. മാത്രമല്ല അൽ റഈദയുടെ പരിശീലകനായ മാരിയസ് സുമുഡിക്കക്കും ഈ ജഴ്സി സ്വന്തമാക്കാൻ ആഗ്രഹമുണ്ടായിരുന്നു. തന്റെ ആഗ്രഹം മത്സരശേഷം ടണലിൽ വച്ച് ഈ പരിശീലകൻ റൊണാൾഡോയെ അറിയിക്കുകയായിരുന്നു. ഒട്ടും മടിക്കാതെ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ജേഴ്സി എതിർ ടീം പരിശീലകനെ കൈമാറിയിട്ടുണ്ട്.
Cristiano Ronaldo gives his shirt to Al Raed manager Marius Sumudica ❤️
— CristianoXtra (@CristianoXtra_) April 29, 2023
pic.twitter.com/UVvBnKEAVy
കഴിഞ്ഞ മത്സരത്തിൽ ഇത്തരത്തിലുള്ള ഒരു വിവാദം സംഭവിച്ചിരുന്നു.അൽ വെഹ്ദയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ അവരുടെ താരമായ ബ്യൂഗെൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സി ആവശ്യപ്പെട്ടിരുന്നു. തന്റെ കടുത്ത ആരാധകനാണ് എന്ന് പറഞ്ഞിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ ജേഴ്സി നൽകിയില്ല എന്നായിരുന്നു ബ്യൂഗെൽ ആരോപിച്ചിരുന്നത്. മത്സരം തോറ്റതിനാലാണ് റൊണാൾഡോ ജേഴ്സി നൽകാത്തത് എന്നുള്ളത് തനിക്ക് മനസ്സിലാകുമെന്നും എന്നിരുന്നാൽ പോലും താൻ വളരെയധികം അസ്വസ്ഥനാണെന്നും ഈ താരം പറഞ്ഞിരുന്നു.
ഏതായാലും ഒരു ഇടവേളക്ക് ശേഷം ക്ലബ്ബിന് വേണ്ടി ഗോൾ നേടാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചിട്ടുണ്ട്. ആകെ 15 മത്സരങ്ങളാണ് അൽ നസ്റിന് വേണ്ടി റൊണാൾഡോ കളിച്ചിട്ടുള്ളത്.അതിൽനിന്ന് 12 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ അൽ ഖലീജാണ് അൽ നസ്റിന്റെ എതിരാളികൾ.