ക്രിസ്റ്റ്യാനോയുടെ ഇടപെടലിലൂടെ റൂഡി ഗാർഷ്യ പുറത്തേക്ക്,പകരം സൂപ്പർ പരിശീലകൻ എത്തുമോ?

അൽ നസ്റിന്റെ പരിശീലകനായ റൂഡി ഗാർഷ്യയുടെ സ്ഥാനം നഷ്ടമായേക്കും എന്നുള്ള റിപ്പോർട്ടുകൾ ഇന്നലെയാണ് പ്രമുഖ മാധ്യമമായ മാർക്ക പുറത്ത് വിട്ടത്.അൽ നസ്റിന്റെ ഡ്രസിങ് റൂമിന് അകത്ത് ഇപ്പോൾ പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള പല താരങ്ങൾക്കും ഇപ്പോൾ റൂഡി ഗാർഷ്യയോട് എതിർപ്പുണ്ട്. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ ഉള്ളത്.

ഇനി ഏഴ് മത്സരങ്ങൾ മാത്രമാണ് സൗദി അറേബ്യൻ ലീഗിൽ അവശേഷിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിന്റെ അധികൃതരും തമ്മിൽ രഹസ്യമായി ഒരു യോഗം സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. പരിശീലകനോടുള്ള അതൃപ്തി ക്രിസ്റ്റ്യാനോ റൊണാൾഡോ അധികൃതരോട് വ്യക്തമാക്കിയിട്ടുണ്ട്. ടീമിന്റെ കഴിവ് നല്ല രൂപത്തിൽ ഉപയോഗപ്പെടുത്താൻ ഗാർഷ്യക്ക് സാധിക്കുന്നില്ല എന്നാണ് റൊണാൾഡോയുടെ അഭിപ്രായം.

അതുകൊണ്ടുതന്നെ ഗാർഷ്യയുടെ സ്ഥാനം നഷ്ടമാവാൻ സാധ്യതകൾ ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് AS പുറത്ത് വിട്ടിട്ടുണ്ട്. അതായത് സൂപ്പർ പരിശീലകനായ ഹോസേ മൊറിഞ്ഞോയെ ടീമിലേക്ക് എത്തിക്കാനാണ് ഇപ്പോൾ അൽ നസ്ർ ഉദ്ദേശിക്കുന്നത്. 100 മില്യൺ യൂറോയുടെ ഒരു ഓഫർ രണ്ടു വർഷത്തേക്ക് അൽ നസ്ർ മൊറിഞ്ഞോക്ക് വാഗ്ദാനം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഈ ഓഫർ മൊറിഞ്ഞോ സ്വീകരിക്കുകയാണെങ്കിൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന പരിശീലകനായി മാറാൻ മൊറിഞ്ഞോക്ക് സാധിക്കും.

പക്ഷേ മൊറിഞ്ഞോ ഈ വിഷയത്തിൽ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ AS റോമയുടെ പരിശീലകനാണ് ഇദ്ദേഹം.റോമയെ മികച്ച രൂപത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയൽ മാഡ്രിഡിൽ വെച്ച് പരിശീലിപ്പിച്ചിട്ടുള്ള പരിശീലകൻ കൂടിയാണ് മൊറിഞ്ഞോ.

Leave a Reply

Your email address will not be published. Required fields are marked *