ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം പിഎസ്ജിക്കെതിരെയോ? അറിയേണ്ടതെല്ലാം!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ജേഴ്സിയിലുള്ള അരങ്ങേറ്റത്തിന് വേണ്ടിയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ കാത്തിരിക്കുന്നത്.താരം ഇതുവരെ അരങ്ങേറ്റം നടത്തിയിട്ടില്ല. വിലക്ക് ഉള്ളതിനാൽ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. വിലക്ക് കാരണം അടുത്ത മത്സരത്തിലും റൊണാൾഡോക്ക് അരങ്ങേറാൻ കഴിയില്ല.
സൗദി അറേബ്യൻ ലീഗിൽ അൽ ഷബാബാണ് ഇനി അൽ നസ്റിന്റെ എതിരാളികൾ.ജനുവരി പതിനാലാം തീയതിയാണ് ഈ മത്സരം നടക്കുക. പക്ഷേ വിലക്ക് മൂലം ഈ മത്സരവും റൊണാൾഡോക്ക് നഷ്ടമാവും. പിന്നീട് ജനുവരി 22 ആം തീയതിയാണ് അൽ നസ്ർ അടുത്ത മത്സരം കളിക്കുക. അൽ ഇത്തിഫാക്കാണ് നസ്റിന്റെ എതിരാളികൾ. ഈ മത്സരത്തിലായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഫീഷ്യലായി കൊണ്ട് അൽ നസ്സ്റിന് വേണ്ടി അരങ്ങേറ്റം കുറിക്കുക.
പക്ഷേ അതിനു മുന്നേ ജനുവരി 19 ആം തീയതി പിഎസ്ജിക്കെതിരെ ഒരു സൗഹൃദ മത്സരം നടക്കുന്നുണ്ട്. പക്ഷേ അത് അൽ നസ്സ്ർ അല്ല കളിക്കുന്നത്. മറിച്ച് അൽ നസ്സറിലെയും അൽ ഹിലാലിലെയും മികച്ച താരങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഓൾ സ്റ്റാർ ഇലവനാണ് പിഎസ്ജിക്കെതിരെ ഇറങ്ങുക.ആ മത്സരത്തിൽ റൊണാൾഡോക്ക് പങ്കെടുക്കാൻ സാധിച്ചേക്കും.
Cristiano Ronaldo will make his debut in Saudi Arabia as part of an exhibition side against PSG on 19th January 🇸🇦🤝 pic.twitter.com/Ve42zmSfYU
— LiveScore (@livescore) January 9, 2023
അർജന്റീന പരിശീലകനായ മാഴ്സലോ ഗല്ലാർഡോ റൊണാൾഡോയെ ഉൾപ്പെടുത്തുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. അങ്ങനെ റൊണാൾഡോയെ ഉൾപ്പെടുത്തി കഴിഞ്ഞാൽ താരത്തിന്റെ സൗദി അറേബ്യയിലെ അരങ്ങേറ്റം പിഎസ്ജിക്കെതിരായി മാറും.പിഎസ്ജി നിരയിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,കിലിയൻ എംബപ്പേ,നെയ്മർ ജൂനിയർ,സെർജിയോ റാമോസ് എന്നിവരൊക്കെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പിഎസ്ജിക്കെതിരെ റൊണാൾഡോ കളിച്ചാലും അൽ നസ്സ്റിലെ ഒഫീഷ്യൽ അരങ്ങേറ്റം അൽ ഇത്തിഫാക്കിനെതിരെ തന്നെയായിരിക്കും. ഏതായാലും ക്രിസ്റ്റ്യാനോയും ലയണൽ മെസ്സിയും ഒരിക്കൽ കൂടി മുഖാമുഖം വരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.