ക്രിസ്റ്റ്യാനോയില്ലാതെയിറങ്ങിയ അൽ നസ്റിന് തോൽവി,മാനെ ഗോളടിച്ചിട്ടും കാര്യമുണ്ടായില്ല!
സൗദി അറേബ്യൻ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ വമ്പൻമാരായ അൽ നസ്റിന് തോൽവി. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അൽ ഇത്തിഫാക്ക് അൽ നസ്റിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം അൽ നസ്റിന് തിരിച്ചടിയാവുകയായിരുന്നു.
പരിക്കു മൂലമായിരുന്നു റൊണാൾഡോ ഈ മത്സരത്തിൽ കളിക്കാതിരുന്നത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ സാഡിയോ മാനെ അൽ നസ്റിന് ലീഡ് നേടിക്കൊടുത്തിരുന്നു.അൽ ഹസന്റെ അസിസ്റ്റിൽ നിന്നായിരുന്നു മാനെയുടെ ഗോൾ പിറന്നത്. ആദ്യപകുതിയിൽ ഈ ഗോളിന് അൽ നസ്ർ മുന്നിട്ട് നിന്നു.
It’s Mr. Castro Ball 🧠⚽
— AlNassr FC (@AlNassrFC_EN) August 14, 2023
Mané scores the first goal in the match 🤩 pic.twitter.com/lLixw1ZAHt
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്റ്റീവൻ ജെറാർഡിന്റെ അൽ ഇത്തിഫാക്ക് തിരിച്ചടിക്കുകയായിരുന്നു. 47ആണ് മിനിറ്റിൽ റോബിനും 53ആം മിനിറ്റിൽ മൗസ ഡെമ്പലെയും ഗോളുകൾ നേടുകയായിരുന്നു. ഇതിന് മറുപടി നൽകാൻ അൽ നസ്റിന് സാധിച്ചില്ല.ഇതോടെ ആദ്യ മത്സരത്തിൽ തന്നെ അവർ പരാജയം രുചിക്കുകയായിരുന്നു.