ക്രിസ്റ്റ്യാനോക്ക് ഹാട്രിക്ക്, ഇരട്ട ഗോളുകളുമായി മാനെ, തകർപ്പൻ വിജയം നേടി അൽ നസ്ർ.

സൗദി അറേബ്യൻ ലീഗിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് തകർപ്പൻ വിജയം. എതിരില്ലാത്ത 5 ഗോളുകൾക്കാണ് അൽ ഫത്തേഹിനെ അവർ പരാജയപ്പെടുത്തിയത്.ഹാട്രിക്ക് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലാണ് ഈ ഒരു തകർപ്പൻ വിജയം അൽ നസ്ർ സ്വന്തമാക്കിയത്. മറ്റൊരു സൂപ്പർ താരമായ സാഡിയോ മാനെ മത്സരത്തിൽ ഇരട്ട ഗോളുകളും നേടി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളും ഒരു അസിസ്റ്റുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരുന്നത്. പിന്നീട് 55,96 എന്നീ മിനിട്ടുകളിൽ ഗോളുകൾ നേടിക്കൊണ്ട് താരം ഹാട്രിക്ക് പൂർത്തിയാക്കി.27,81 മിനിട്ടുകളിലായിരുന്നു മാനെയുടെ ഗോളുകൾ വന്നിരുന്നത്. സൗദി അറേബ്യൻ ലീഗിലെ ഈ സീസണിലെ ആദ്യത്തെ വിജയമാണ് ഇപ്പോൾ അൽ നസ്ർ സ്വന്തമാക്കിയിട്ടുള്ളത്.

ആദ്യ രണ്ടു മത്സരങ്ങളിലും റൊണാൾഡോയുടെ ക്ലബ്ബ് പരാജയപ്പെട്ടിരുന്നു. ഈ വിജയം അൽ നസ്റിന് ഏറെ ആത്മവിശ്വാസം പകരുന്ന ഒന്നുതന്നെയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഗോൾ വേട്ട തുടരുകയാണ്. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് കിരീടം അൽ നസ്ർ നേടിയപ്പോൾ അതിൽ നിർണായക പങ്കു വഹിച്ചത് റൊണാൾഡോ ആയിരുന്നു. അടുത്ത മത്സരത്തിൽ അൽ ശബാബാണ് അൽ നസ്റിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!