ക്രിസ്റ്റ്യാനോക്ക് എന്നെ വേണ്ട: സൗദിയിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് മുൻ സഹതാരം.
യുവന്റസിന്റെ കൊളംബിയൻ സൂപ്പർ താരമായ യുവാൻ ക്വഡ്രാഡോ നിലവിൽ ഫ്രീ ഏജന്റാണ്. അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിച്ചിട്ടുണ്ട്. ഈ കരാർ പുതുക്കാൻ യുവന്റസ് തയ്യാറായിട്ടില്ല.അതുകൊണ്ടുതന്നെ ഈ കൊളംബിയൻ താരത്തിന് പുതിയ ക്ലബ്ബിനെ ആവശ്യമാണ്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്ക് ക്വഡ്രാഡോ എത്തുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.
എന്നാൽ ഈ സാധ്യതകളെ ക്വഡ്രാഡോ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്നെ വേണ്ട എന്നാണ് ക്വഡ്രാഡോ പറഞ്ഞിട്ടുള്ളത്. തനിക്ക് മുന്നിൽ ഒരുപാട് ഓപ്ഷനുകൾ ഉണ്ടെന്നും താൻ അതെല്ലാം പരിഗണിക്കുന്നുണ്ടെന്നും ക്രിസ്റ്റ്യാനോയുടെ മുൻ സഹതാരം കൂടിയായ ക്വഡ്രാഡോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️#Cuadrado: “#Juve, non l’avrei mai immaginato. #Ronaldo? Non mi vuole” https://t.co/ESGfTAHpas
— Tuttosport (@tuttosport) July 8, 2023
” എനിക്ക് ഇപ്പോഴും പോരാടാനുള്ള പാഷൻ ഉണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ സൗദി അറേബ്യയിൽ ഉണ്ട്.പക്ഷേ ഇപ്പോൾ അദ്ദേഹത്തിന് എന്നെ ആവശ്യമില്ല.ഞാൻ വളരെ റിലാക്സഡ് ആണ്. മികച്ചത് തിരഞ്ഞെടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്.ഇക്കാര്യത്തിൽ ദൈവത്തോട് ഞാൻ സഹായം തേടുന്നുമുണ്ട്.എന്റെ ഏജന്റ് വിവിധ സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കാൻ വേണ്ടി എന്റെ അടുത്ത് എത്തിയിട്ടുണ്ട്.ഒരുപാട് ഓപ്ഷനുകൾ എന്റെ മുന്നിലുണ്ട്.തീർച്ചയായും മികച്ച ഒരു ഓപ്ഷൻ തന്നെ ഞങ്ങൾ തിരഞ്ഞെടുക്കും ” ഇതാണ് ക്വഡ്രാഡോ പറഞ്ഞിട്ടുള്ളത്.
35 കാരനായ ഈ താരം യുവന്റസിന് വേണ്ടി 314 മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്.26 ഗോളുകളും 65 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.യുവന്റസിനൊപ്പം അഞ്ച് സീരി എ കിരീടങ്ങളും നാല് കോപ്പ ഇറ്റാലിയയും രണ്ട് ഇറ്റാലിയൻ സൂപ്പർ കപ്പുകളും അദ്ദേഹം നേടിയിട്ടുണ്ട്.