ക്രിസ്റ്റ്യാനോക്ക് അസിസ്റ്റുകൾ ഒരുക്കണം, ചെൽസി സൂപ്പർതാരത്തെ പൊക്കാൻ അൽ നസ്ർ!
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കിയത്.അതിനുശേഷം വലിയ മാറ്റങ്ങളാണ് സൗദി അറേബ്യൻ ഫുട്ബോളിൽ സംഭവിച്ചിട്ടുള്ളത്. കൂടുതൽ സൂപ്പർ താരങ്ങളെ അവർ ഇപ്പോൾ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. കരീം ബെൻസിമയും എങ്കോളോ കാന്റെയും ഇപ്പോൾ സൗദിയിൽ എത്തിക്കഴിഞ്ഞു.
ക്രിസ്റ്റ്യാനോയുടെ ക്ലബ്ബായ അൽ നസ്ർ കഴിഞ്ഞ സീസണിൽ മോശം പ്രകടനമാണ് പൊതുവിൽ നടത്തിയിട്ടുള്ളത്.ഒരു കിരീടം പോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതൽ സൂപ്പർതാരങ്ങളെ അവർ ഇപ്പോൾ ലക്ഷ്യം വെക്കുന്നുണ്ട്. അതിലൊരു താരമാണ് ചെൽസിയുടെ സൂപ്പർതാരമായ ഹാകിം സിയച്ച്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കൂടുതൽ പിന്തുണ നൽകുക, അദ്ദേഹത്തിന് കൂടുതൽ അസിസ്റ്റുകൾ നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സിയച്ചിനെ ഇപ്പോൾ അൽ നസ്ർ ലക്ഷ്യം വെക്കുന്നത്.
നിലവിൽ ചെൽസിയിൽ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് സിയച്ച് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ കേവലം വളരെ കുറഞ്ഞ മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ചെൽസിക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. കേവലം 6 മത്സരങ്ങളിൽ മാത്രമാണ് പ്രീമിയർ ലീഗിൽ സ്റ്റാർട്ട് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ മൊറോക്കൻ താരം ക്ലബ്ബ് വിടുന്ന കാര്യം പരിഗണിക്കുന്നുണ്ട്. മുപ്പതുകാരനായ താരത്തിന് വേണ്ടി ഒരു മികച്ച ഓഫർ തന്നെ അൽ നസ്ർ നൽകിയേക്കും.
Hakim Ziyech has been approached by Al-Nassr in Saudi Arabia as they see him as a great provider for Cristiano Ronaldo. 🇲🇦🗣️🇸🇦
— Transfer Core (@TransferCore_) June 13, 2023
However, the club is working on many fronts, @NizaarKinsella 👀#CFC | #AlNassr pic.twitter.com/Z4GSbLDdYx
2020ൽ വളരെ വലിയ പ്രതീക്ഷകളോടുകൂടി ചെൽസിയിൽ എത്തിയ താരമാണ് സിയച്ച്.എന്നാൽ ആ പ്രതീക്ഷക്കൊത്ത് തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ക്ലബ്ബിന് വേണ്ടി ആകെ കളിച്ച 107 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് സിയച്ച് നേടിയിട്ടുള്ളത്. മൊറോക്കോയുടെ ദേശീയ ടീമിന് വേണ്ടി 53 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടാനും സിയച്ചിന് സാധിച്ചിട്ടുണ്ട്.ഏതായാലും താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഗുണം ചെയ്യുന്ന ഒരു കാര്യമായിരിക്കും.