ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാനുള്ള അവസരം വേണ്ടെന്നുവെച്ച് ബാഴ്സ സൂപ്പർ താരം!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ കൂടുതൽ മികച്ച താരങ്ങളെ ഇപ്പോൾ ലക്ഷ്യം വെക്കുന്നുണ്ട്.ഇന്റർ മിലാൻ സൂപ്പർതാരമായ മാഴ്സെലോ ബ്രോസോവിച്ചിനെ അവർ സ്വന്തമാക്കിയിരുന്നു. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ അലക്സ് ടെല്ലസിനെ കൂടി സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ അൽ നസ്ർ ഉള്ളത്.
മുന്നേറ്റ നിരയിലേക്ക് ഒരു വിങ്ങറെ ഇപ്പോൾ അൽ നസ്റിന് ആവശ്യമാണ്. ചെൽസി സൂപ്പർ താരമായ ഹാക്കിം സിയച്ചിന് വേണ്ടി അവർ ശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ അവസാന നിമിഷത്തിൽ അത് പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ ഈ സൗദി ക്ലബ്ബ് ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ അത് വിഫലമായി എന്നാണ് ഫൂട്ട് മെർക്കാറ്റോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
❗️Dembele turned down a huge offer from Al-Nassr: €40m per season on a 5-year contract. Al-Nassr was willing to pay the player's €50m release clause.
— Barça Universal (@BarcaUniversal) July 22, 2023
— @Santi_J_FM pic.twitter.com/zXsb4wGnQA
വമ്പൻ ഓഫറായിരുന്നു താരത്തിന് വേണ്ടി അൽ നസ്ർ നൽകിയിരുന്നത്. 40 മില്യൺ യൂറോ വാർഷിക സാലറിയുള്ള അഞ്ചുവർഷത്തെ കോൺട്രാക്ട് ആയിരുന്നു ഡെമ്പലെക്ക് ഈ സൗദി ക്ലബ്ബ് നൽകിയത്. മാത്രമല്ല താരത്തിന്റെ റിലീസ് ക്ലോസ് ആയ 50 മില്യൻ യൂറോ നൽകാനും ഈ ക്ലബ്ബ് തയ്യാറായിരുന്നു. പക്ഷേ ഡെമ്പലെ ഈ വമ്പൻ ഓഫർ വേണ്ടെന്ന് വെക്കുകയായിരുന്നു.കാരണം അദ്ദേഹം ബാഴ്സലോണയെ ഇഷ്ടപ്പെടുന്നുണ്ട്.ബാഴ്സയിൽ തന്നെ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
കഴിഞ്ഞ സീസണിൽ മോശമല്ലാത്ത രൂപത്തിൽ ഡെമ്പലെ കളിച്ചിട്ടുണ്ട്. ലാലിഗയിൽ അഞ്ചു ഗോളുകളും ഏഴ് അസിസ്റ്റുകളുമായിരുന്നു അദ്ദേഹം നേടിയിരുന്നത്. 2017ലായിരുന്നു ഭീമൻ തുകക്ക് ഇദ്ദേഹത്തെ ബാഴ്സലോണ സ്വന്തമാക്കിയത്. എന്നാൽ പരിക്കുകൾ പലപ്പോഴും ഇദ്ദേഹത്തിന് തടസ്സമാവുകയായിരുന്നു.