ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാനുള്ള അവസരം വേണ്ടെന്നുവെച്ച് സൂപ്പർതാരം, പോകുന്നത് പിഎസ്ജിയിലേക്കോ?
ക്രിസ്റ്റൽ പാലസിന്റെ സൂപ്പർതാരമായ വിൽഫ്രഡ് സാഹയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുകയാണ്.ഈ കരാർ പുതുക്കാൻ ഇപ്പോൾ താല്പര്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഫ്രീ ഏജന്റായി കൊണ്ട് സാഹ ക്ലബ്ബ് വിടാൻ തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ എങ്ങോട്ട് പോകും എന്നുള്ള കാര്യത്തിൽ ഒരു അന്തിമ തീരുമാനം ഈ ഐവറി കോസ്റ്റ് സൂപ്പർതാരം എടുത്തിട്ടില്ല.
രണ്ട് ടീമുകളാണ് പ്രധാനമായും സാഹയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത് .ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ, ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി എന്നിവർക്കാണ് ഈ താരത്തെ ആവശ്യമുള്ളത്. കൂടാതെ മറ്റൊരു ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയും ഈ മുന്നേറ്റ നിര താരത്തിൽ താൽപര്യം അറിയിച്ചിട്ടുണ്ട്.
സൗദി ക്ലബ്ബായ അൽ നസ്ർ അദ്ദേഹത്തിന് ഓഫർ നൽകുകയും ചെയ്തിരുന്നു. അതായത് 30 മില്യൺ പൗണ്ട് ആണ് താരത്തിന് സാലറിയായി കൊണ്ട് ഒരു വർഷത്തേക്ക് അൽ നസ്ർ വാഗ്ദാനം ചെയ്തത്. നിലവിൽ അദ്ദേഹത്തിന് ലഭിക്കുന്ന തുകയേക്കാൾ മൂന്നിരട്ടിയോളം വരുമിത്. പക്ഷേ ഈ സൗദി ക്ലബ്ബിന്റെ ഓഫർ നിരസിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാനുള്ള അവസരമാണ് താരം തട്ടിമാറ്റിയിട്ടുള്ളത്.
🚨Crystal Palace winger Wilfried Zaha, 30, is set to turn down a £30m-per-year offer to join Saudi Arabian side Al-Nassr, with PSG and Marseille interested in signing the Ivory Coast player on a free transfer this summer.
— Ekrem KONUR (@Ekremkonur) June 13, 2023
🇨🇮 🔵 #PSG 🔵 #OM 🟡 #AlNassr https://t.co/fgwv9jXRY8 pic.twitter.com/J5SCqSinnf
യൂറോപ്പിൽ തന്നെ തുടരാനാണ് സാഹ ഉദ്ദേശിക്കുന്നത്.പിഎസ്ജിയുടെ സ്പോർട്ടിംഗ് അഡ്വൈസറായ ലൂയിസ് കാമ്പോസിന് വളരെയധികം താല്പര്യമുള്ള താരമാണ് സാഹ. അതുകൊണ്ടുതന്നെ അദ്ദേഹം പിഎസ്ജിയിലേക്ക് എത്താൻ സാധ്യതയുണ്ട്. പ്രമുഖ മാധ്യമമായ ദി ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പരിക്ക് മൂലം കഴിഞ്ഞ സീസണിലെ അവസാന കുറച്ചു മത്സരങ്ങൾ കളിക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നില്ല.ക്രിസ്റ്റൽ പാലസിനു വേണ്ടി ആകെ കളിച്ച 28 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും രണ്ട് അസിസ്റ്റുകളും ഈ സീസണിൽ സാഹ സ്വന്തമാക്കിയിട്ടുണ്ട്.