കൊട്ടാരം പോലെയുള്ള വീട്,നിരവധി കാറുകളും ജോലിക്കാരും,നെയ്മറെ സൗദിയിൽ കാത്തിരിക്കുന്നത് ആഡംബര ജീവിതമെന്ന് റിപ്പോർട്ട്!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയിട്ടുണ്ട്.രണ്ട് വർഷത്തേക്കുള്ള ഒരു കരാറിലാണ് നെയ്മർ ഒപ്പു വെച്ചിരിക്കുന്നത്. 300 മില്യൺ ഡോളറാണ് ഈ കാലയളവിൽ സാലറിയായി കൊണ്ട് നെയ്മർക്ക് ലഭിക്കുക. ഇതിന് പുറമേ ബോണസ്സുകളും നെയ്മർ ജൂനിയറെ കാത്തിരിക്കുന്നുണ്ട്. ഏകദേശം 400 മില്യൻ ഡോളറോളം ഈ രണ്ടു വർഷത്തിനുള്ളിൽ നെയ്മർക്ക് നേടാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഇതിനൊക്കെ പുറമേ നെയ്മർ ജൂനിയർക്ക് ആകർഷകമായ മറ്റു സൗകര്യങ്ങളും അൽ ഹിലാൽ നൽകിയിട്ടുണ്ട് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സ്പാനിഷ് മാധ്യമമായ കോപേ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് നെയ്മർ ജൂനിയർക്ക് അൽഹിലാൽ നൽകുന്ന വസ്തുവകകളാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.25 റൂമുകളുള്ള ഒരു കൊട്ടാരം പോലെയുള്ള വീട് നെയ്മർക്ക് ജൂനിയർക്ക് ലഭിച്ചേക്കും. ഈ വീട്ടിൽ സിമ്മിംഗ് പൂളുകളും സോനസുകളും ഉണ്ടായിരിക്കും.

മാത്രമല്ല 9 കാറുകൾ നെയ്മർക്ക് ഈ സൗദി ക്ലബ് നൽകും, കൂടാതെ 8 ജോലിക്കാരെ ഇവർ നിയമിക്കും. ഇതിനൊക്കെ പുറമേ നെയ്മറുടെ യാത്ര,ഭക്ഷണം, താമസം തുടങ്ങിയ എല്ലാവിധ ചിലവുകളും ഈ സൗദി അറേബ്യൻ ക്ലബ്ബ് വഹിക്കും. ഇതൊക്കെയാണ് മാധ്യമമായ കോപേ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചുരുക്കത്തിൽ ഒരു ആഡംബര ജീവിതമാണ് നെയ്മർ ജൂനിയറെ സൗദി അറേബ്യയിൽ കാത്തിരിക്കുന്നത്.

പക്ഷേ ഈ വാർത്തയുടെ ആധികാരികത ഇനിയും തെളിയേണ്ടതുണ്ട്. കാരണം അൽഹിലാലുമായി ബന്ധപ്പെട്ട മാധ്യമങ്ങളോ അല്ലെങ്കിൽ സൗദി അറേബ്യയിലെ അറബ് മാധ്യമങ്ങളോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.മറിച്ച് യൂറോപ്പിലെ ചില ചെറിയ മാധ്യമങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏതായാലും വലിയ സാലറിയാണ് നെയ്മർക്ക് സൗദി അറേബ്യയിൽ ലഭിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല.രണ്ടുവർഷം അവിടെ ചിലവഴിച്ചതിനുശേഷം നെയ്മർ യൂറോപ്പിലേക്ക് തന്നെ മടങ്ങിയെത്തുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *